സാമ്പത്തിക സംവരണത്തിനെതിരെയുള്ള ഹർജികൾ ഈ മാസം 28ന് പരിഗണിക്കും

സാമ്പത്തിക സംവരണത്തിനെതിരെയുള്ള ഹർജികൾ ഈ മാസം 28ന് പരിഗണിക്കാനായി സുപ്രീകോടതി മാറ്റി. അഞ്ചംഗ ഭരണഘടന ബെഞ്ചിന് അയക്കുന്ന കാര്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അറിയിച്ചു. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്.
പത്ത് ശതമാനം സംവരണം നല്‍കിയത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് കക്ഷികള്‍. ഈ ഭേദഗതി ഇന്ദിരാ സാഹ്നി കേസിലെ വിധിക്ക് എതിരാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. നിലവില്‍ 50 ശതമാനത്തിലധികം സംവരണമുള്ളത് ഭരണഘടനാ വിരുദ്ധമെന്നും കക്ഷികള്‍ പറഞ്ഞു.
ലോക്സഭയിൽ മൂന്നിനെതിരെ 323 വോട്ടിനും രാജ്യസഭയിൽ ഏഴിനെതിരെ 165 വോട്ടിനുമാണ് സാമ്പത്തിക സംവരണ ബിൽ പാസായത്. കോൺഗ്രസും സിപിഎമ്മും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ഇടതു കക്ഷികളുടെ ആവശ്യം വോട്ടിനിട്ടു തള്ളിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here