‘എല്ലാ പാർട്ടിയിലും വേണ്ടപ്പെട്ടവരുണ്ട്’ : മോഹൻലാൽ

രാഷ്ട്രീയത്തിലേക്കില്ലെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് നടൻ മോഹൻലാൽ. എല്ലാ പാർട്ടിയിലും തനിക്ക് വേണ്ടപ്പെട്ടവരുണ്ട്. തനിക്ക് ലഭിച്ച പത്മഭൂഷൺ മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമെന്നും മോഹൻലാൽ പറഞ്ഞു. പത്മഭൂഷൺ അവാർഡ് സ്വീകരിക്കാനെത്തിയപ്പോഴായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദിൽ നിന്നാണ് മോഹൻലാൽ പത്മവിഭൂഷൺ അവാർഡ് ഏറ്റുവാങ്ങിയത്. നടൻ പ്രഭുദേവ, ഗായകൻ ശങ്കർ മഹാദേവൻ എന്നിവർ പത്മശ്രീ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

Read Also : മന്ത്രി എകെ ബാലന്റെ മകന് വിവാഹ മംഗളാശംസകൾ നേരാൻ വീട്ടിലെത്തി മോഹൻലാൽ

പത്മ പുരസ്‌കാര ജേതാക്കളായ മലയാളികൾക്ക് ഇന്ന് വൈകീട്ട് ആറിന് കേരള ഹൗസിൽ സ്വീകരണമൊരുക്കും. മോഹൻലാലിന് പുറമെ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, സംഗീതജ്ഞൻ ജയൻ, പുരാവസ്തു വിദഗ്ധൻ കെ.കെ. മുഹമ്മദ് എന്നിവർക്കാണ് സ്വീകരണം നൽകുന്നത്.

Read Also : ‘അന്ന് പത്മശ്രീ കിട്ടുമ്പോഴും പ്രിയദർശന്റെ സെറ്റിൽ; ഇന്നും പ്രിയന്റെ തന്നെ സെറ്റിൽ’: മോഹൻലാൽ

നടന്‍ മോഹന്‍ ലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പത്മഭൂഷണ് അർഹരായ്. ശിവഗിരി ധര്‍മസംഘം പ്രസിഡന്റ് വിശുദ്ധാനന്ദ, ഗായകന്‍ കെ ജി ജയന്‍, പുരാവസ്തു ശാസ്ത്രജ്ഞന്‍ കെ. കെ മുഹമ്മദ് എന്നീവരാണ് പത്മശ്രീ പട്ടികയിലുള്ള മലയാളികൾ. നടനും നര്‍ത്തകനുമായ പ്രഭുദേവ, ഡ്രമ്മര്‍ ശിവമണി എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്. നടന്‍ തീജന്‍ ഭായ്, ജിബൂട്ടി പ്രസിഡന്റ് ഇസ്മായീല്‍ ഒമര്‍ ഗ്വെല്ലെ, എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ അനില്‍കുമാര്‍ മണിഭായ് നായിക്, എഴുത്തുകാരന്‍ ബല്‍വന്ത് മോരേശ്വര്‍ പുരന്ദര്‍ എന്നിവര്‍ക്ക് പത്മവിഭൂഷണും ലഭിച്ചു. എഴുത്തുകാരന്‍ കുല്‍ദീപ് നയ്യാറിന് മരണാനന്തര ബഹുമതിയായി രാജ്യം പത്മഭൂഷണ്‍ നൽകി .ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ചെസ് താരം ഹരിക ദ്രോണവല്ലി, ബാസ്‌കറ്റ് ബോല്‍ താരം പ്രശാന്തി സിങ് എന്നിവര്‍ക്കും പദ്മശ്രീ ലഭിച്ചു. 4 പത്മ വിഭൂഷൺ, 14 പത്മ ഭൂഷണും 94 പത്മശ്രീയും ആണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. അവാർഡ് ജേതാക്കളിൽ 21 പേർ സ്ത്രികളും 11 പേർ വിദേശികളും ഒരാൾ ഭിന്ന ലിംഗക്കാരനും ആണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top