മകനൊപ്പം പുരസ്കാര വേദിയില്‍ ചുവടുവച്ച് ജയം രവി(വീഡിയോ)

മകന്‍റെ പുരസ്കാരദാന ചടങ്ങില്‍ കിടിലന്‍ ഡാന്‍സുമായി ആരാധകരെ ത്രസിപ്പിച്ച് ജയം രവി. സിനിമയിലെ തിരക്കുകൾ മാറ്റിവച്ച് മക്കൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാറുള്ള താരത്തിന് രണ്ടു മക്കളാണുള്ളത്. ഒൻപതു വയസ്സുള്ള ആരവും നാലു വയസ്സുകാരൻ അയനും. കഴിഞ്ഞ വർഷം ജയം രവിയുടെ മകൻ ആരവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. മാത്രമല്ല, ആദ്യ പടത്തിനു തന്നെ മികച്ച ബാലതാരത്തിനുള്ള സമ്മാനവും നേടിയെടുത്തു.
Read More: അമരത്തിലെ ‘മുത്ത്’ സിനിമയിലേക്ക് തിരിച്ചെത്തുന്നു
ജയംരവിയാണ് മകന് പുരസ്‌കാരം നൽകിയത്. മകന് പുരസ്കാരം നൽകാൻ സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ജയം രവി പറഞ്ഞു. തുടർന്ന് വേദിയിൽ ‘കുറുമ്പാ കുറുമ്പാ’ എന്ന ഗാനത്തിന് മകനൊപ്പം ജയം രവി ചുവടുവച്ചു. അച്ഛന്റെയും മകന്റെയും കിടിലൻ ഡാൻസ് വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. പതിനൊന്നു ലക്ഷത്തോളം ആളുകളാണ് ഡാൻസ് കണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here