രവി മോഹന്റെ കരാട്ടെ ബാബുവിന്റെ ടീസർ വന്നു

ഗണേഷ് ബാബുവിന്റെ സംവിധാനത്തിൽ രവി മോഹൻ രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുന്ന ‘കരാട്ടെ ബാബുവിന്റെ’ ടീസർ പുറത്ത്. RM 34 എന്ന് താൽക്കാലിക പേരിൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ ടൈറ്റിൽ വെളിപ്പെടുത്തുന്ന പ്രത്യേക ടീസർ ആണിപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. തമിഴ്‌നാട് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവവും തമ്മിൽ നടക്കുന്ന തർക്കം ആണ് ടീസറിലെ ദൃശ്യങ്ങളിൽ കാണിച്ചിരിക്കുന്നത്.
‘ജയം രവി’യുടെ ‘രവി മോഹന്‍’ എന്ന പേരുമാറ്റം ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് പുറത്തുവന്ന ടീസറിലെ സംഭാഷണങ്ങള്‍. തനിക്ക് 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പഴയ പേരുണ്ടായിരുന്നെന്നും അത് തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ തന്ന പേരാണെന്നും പറയുന്ന ‘കരാട്ടെ ബാബു’വെന്ന നേതാവിന്റെ നിയമസഭയിലെ മാസ് ഇന്‍ട്രോയാണ് ടീസറിലുള്ളത്.

എല്ലാ പേരുകള്‍ക്കും ചരിത്രമുണ്ടെന്നും പഴയ പേരുകള്‍ക്ക് വലിയ കഥ പറയാനുണ്ടാകുമെന്നും ടീസറില്‍ നാസറിന്റെ കഥാപാത്രം പറയുമ്പോള്‍ സ്വാഭാവികമായും എല്ലാവര്‍ക്കും ജയം രവിയുടെ പേരുമാറ്റം തന്നെയാകും മനസിലേക്ക് വരിക. തന്റെ ഫാന്‍സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ ഇനി ജയം രവി എന്ന പേരുമാറ്റി രവി മോഹന്‍ എന്ന് ഉപയോഗിക്കണമെന്നായിരുന്നു രണ്ടാഴ്ച മുന്‍പ് രവി മോഹന്റെ പ്രഖ്യാപനം.
പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറിൽ നടന്റെ പേരുമാറ്റൽ സംഭവത്തെയും രവി മോഹന്റെ കഥാപാത്രം ദ്വയാർത്ഥത്തിൽ സൂചിപ്പിക്കുന്നതായി കാണാം. തന്റെ ഫാൻസ് അസോസിയേഷനുകൾക്കും ചാരിറ്റി സംഘടനയ്ക്കും ഈ പേര് മാറ്റൽ ബാധകം ആണെന്നും രവി മോഹൻ അറിയിച്ചിരുന്നു.
റിലീസ് തീയതി പുറത്തു വിടാത്ത കരാട്ടെ ബാബുവിന് തിരക്കഥയൊരുക്കിയിരിക്കുന്നത് വിക്രം,ലിയോ തുടങ്ങിയ ചിത്രങ്ങളുടെ സഹ തിരക്കഥാകൃത്ത് രത്ന കുമാറും, ബാക്യം ശങ്കറും ചേർന്നാണ്. ജയം രവിക്കൊപ്പം നാസർ, കെ.എസ് രവികുമാർ, ഡൗഡി എസ്. ജിവാൽ, ശക്തി വാസുദേവൻ, വി.ടി.വി ഗണേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാം സി.എസ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കൃഷ്ണനും, ചിത്രസംയോജനം കതിരേശൻ അഴകേശഷനും ആണ് നിർവഹിക്കുന്നത്.

Story Highlights :ravi mohan’s ‘karate babu’ teaser discussing about the importance of ‘names’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here