കെ സുധാകരന്‍ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും; തീരുമാനം കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. അതേസമയം, ഉമ്മന്‍ചാണ്ടിയും, മുല്ലപ്പള്ളി രാചമന്ദ്രനുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വിട്ടു. മത്സരിക്കാനില്ലെന്ന കെ സി വേണുഗോപാലിന്റെ നിലപാടിന് സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കി.

Read more: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; കെ സി വേണുഗോപാലിന് പിന്നാലെ കെ സുധാകരനും

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ സുധാകരന്‍ നേരത്തേ രംഗത്തു വന്നിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും നിലപാട് നേരത്തേ അറിയിച്ചതാണെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ സി വേണുഗോപാല്‍ എം പി ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവില്‍ പാര്‍ട്ടി പല ചുമതലകളും ഏല്‍പ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നുമാണ് വേണുഗോപാല്‍ വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top