ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; കെ സി വേണുഗോപാലിന് പിന്നാലെ കെ സുധാകരനും

will contest if party asks says k sudhakaran

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും നിലപാട് നേരത്തേ അറിയിച്ചതാണെന്നും കെ സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ ലോക്‌സഭയിലേക്ക് സജീവമായി പരിഗണിച്ച പേരുകളില്‍ ഒന്നായിരുന്നു കെ സുധാകരന്റേത്.

Read more: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാല്‍

കണ്ണൂര്‍ സീറ്റ് പിടിച്ചെടുക്കാന്‍ സുധാകരന്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് സുധാകരന്റെ അപ്രതീക്ഷിതമായ പ്രതികരണം എത്തിയിരിക്കുന്നത്. എന്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി കെ ശ്രീമതിയാണ് മത്സരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാല്‍ എം പി ഇന്നലെ രംഗത്തെത്തിയിരുന്നു. നിലവില്‍ പാര്‍ട്ടി പല ചുമതലകളും ഏല്‍പ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നുമാണ് വേണുഗോപാല്‍ വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top