എൽജെഡി സംസ്ഥാന നേതൃയോഗം ഇന്ന്; വടകര സീറ്റ് നൽകാത്തത് ചര്‍ച്ചയാകും

എൽജെഡി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. വടകര സീറ്റ് നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം ഇന്ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ ചർച്ച ചെയ്യും. സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന കോഴിക്കോട് ജില്ലാ പ്രസിഡൻറ് മനയത്ത് ചന്ദ്രനോട് വിശദീകരണം തേടിയേക്കും. അതിനിടെ മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തണമെന്നാവശ്യപ്പെട്ട് എൽ ജെ ഡി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു.
വടകര സീറ്റിനെചൊല്ലിയുള്ള എൽജെഡിയുടെ തർക്കം നടക്കുന്നതി നിടെയാണ് എൽജെഡി സംസ്ഥാന നേതൃയോഗം ഇന്ന് കോഴിക്കോട് ചേരുന്നത്. കഴിഞ്ഞ ദിവസം എൽജെഡി കോഴിക്കോട് ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ സീറ്റ് നേടിയെടുക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നാണ് ജില്ല നേതൃത്വം വിലയിരുത്തിയത്. മാത്രമല്ല വടകരയിൽ എൽജെഡിയുടെ സ്ഥാനാർത്ഥിയെ നിർത്തണമെന്ന് ആവശ്യവും യോഗത്തിൽ ഉയർന്നു.കൂടാതെ മനസാക്ഷി വോട്ട് ചെയ്യാനുള്ള അനുവാദം ജില്ലാ നേതൃത്വം നൽകണമെന്നും ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടു. അതിനിടെ സംസ്ഥാന നേതൃത്വത്തിതെ വിമർശിച്ച് രംഗത്തുവന്ന കോഴിക്കോട് ജില്ലാ പ്രസിഡൻറ് മനയത്ത് ചന്ദ്രനെതിരെ സംസ്ഥാന നേതൃത്വം സംഘടനാ നടപടിയെടുക്കുമെന്ന അഭ്യൂഹവും ഉണ്ട്.
Read More: വടകരയിലെ ചെന്താരകത്തിന് വേണ്ടി… പി ജയരാജനെതിരെ വിടി ബല്‍റാമിന്‍റെ ഒളിയമ്പ്
സംഘടന നടപടിയെടുത്താൽ എൽജെഡി ജില്ലാഘടകം പൊട്ടിത്തെറിയിലേക്ക് നയിക്കും. ഇന്നലെ വൈകിട്ട് പേരാമ്പ്രയിൽ ചേർന്ന എൽജെഡി നിയോജകമണ്ഡലം കമ്മിറ്റി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധ0 രേഖപ്പെടുത്തി. വടകര മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥി വേണമെന്ന് ജില്ലാ ഘടകത്തിന്റെ ആവശ്യത്തോട് പൂർണ്ണ പിന്തുണ നൽകി പ്രമേയവും അവതരിപ്പിച്ചു. മണ്ഡലത്തിൽ എഴുപതിനായിരത്തോളം വോട്ടുകളുള്ള എൽജെഡി വടകരയിൽ വിധി നിർണയിക്കുന്നതിലെ പ്രധാന ഘടകമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here