തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് എതിരെ ഹര്‍ജി

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.
സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.വിജയകുമാറാണ് ഹര്‍ജിക്കാരന്‍. കേസ് ഈ മാസം 28 ന് പരിഗണിക്കും.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടു നല്‍കാനുള്ള നീക്കത്തിനെതിരെയാണ് ഹര്‍ജി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ തീരുമാനമെടുക്കാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ കമ്പനി ലേലത്തില്‍ പങ്കെടുത്തിട്ടും സ്വകാര്യ സ്ഥാപനത്തെയാണ് എയര്‍പോര്‍ട്ട് അതോറ്റി പരിഗണിച്ചത്. ഇത് ദുരൂഹമാണ്.
എയര്‍പ്പോര്‍ട്ട് സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും അതിനാല്‍ സ്വന്തം നിലയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ലേലക്കരാര്‍ ക്ഷണിച്ചത് തെറ്റാണെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ കോടതിയെ സമീപിച്ചിരുന്നു.
Read More: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
അതേസമയം സംസ്ഥാന സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സി ലേലത്തിൽ പങ്കെടുക്കുകയും രണ്ടാമതെത്തുകയും ചെയ്തിരുന്നു. യഥാക്രമം 168 രൂപ, 135 രൂപ, 63 രൂപ എന്നിങ്ങനെയാണ് മൂന്ന് കമ്പനികളും ഒരു യാത്രക്കാരന് വേണ്ടി ചിലവഴിക്കുന്ന തുകയായി ലേലത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയതിനാൽ അദാനി ഗ്രൂപ്പ് ഒന്നാമതെത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here