വടക്കനാട് കൊമ്പനെ മയക്കുവെടി വെച്ചു വീഴ്ത്തി

വയനാട് വന്യജീവിസങ്കേതത്തിലെ വടക്കനാട് കൊമ്പന്‍ എന്നറിയപ്പെടുന്ന കാട്ടാനയെ മയക്കുവെടി വെച്ചു.  ചെമ്പരുത്തി മലയിൽവെച്ചാണ് മയക്കുവെടി വെച്ചത്. ഇന്നലെ കൊമ്പനെ മയക്കുവെടിവെച്ച് വീഴ്ത്താൻ ശ്രമിച്ചിരുന്നെങ്കിലും ആനയുടെ ആരോഗ്യനില മോശമായതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കുങ്കി ആനകളെക്കൊണ്ട് പന്തിയിലെത്തിക്കുന്ന ആനയെ വൈകിട്ടോടെ മുത്തങ്ങയിലെത്തിക്കും.

Read More: തെരഞ്ഞെടുപ്പ്; വയനാട്ടില്‍ കര്‍ഷകപ്രശ്നങ്ങള്‍ ചര്‍ച്ചയാകും

രണ്ട് വര്‍ഷമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ആളുകളുടെ പേടിസ്വപ്‌നമാണ് വടക്കനാട് കൊമ്പന്‍. രണ്ട് പേരെ കൊലപ്പെടുത്തുകയും ഓരോ വര്‍ഷവും അഞ്ഞൂര്‍ ഏക്കറിലധികം കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കൊമ്പനെ നാട്ടുകാരുടെ സമ്മര്‍ദ്ദം മൂലമാണ് വനംവകുപ്പ് പിടികൂടാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.

ആനയുടെ നീക്കമറിയാല്‍ ഒരുവര്‍ഷം മുമ്പ് മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ചെങ്കിലും ഇതുകൊണ്ട് പ്രയോജനമുണ്ടായില്ല. ഇതോടെയാണ് മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top