തിരുവല്ലയിൽ യുവതിയെ നടുറോഡിൽ തീകൊളുത്തി

തിരുവല്ലയിൽ കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ തീകൊളുത്തി. കുമ്പനാട് സ്വദേശി അജിൻ റെജിയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് യുവതിയെ തീ കൊളുത്തിയത്.

 

ഇന്ന് രാവിലെ ചിലങ്ക ജംഗ്ഷനിലാണ് സംഭവം നടന്നത്. പ്രതിയും പെൺകുട്ടിയും പ്ലസ് ടുവിന്  ഒരുമിച്ച് പഠിച്ചതാണ്. അന്ന് മുതൽ തന്നെ പ്രതിക്ക് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിക്കുകയായിരുന്നു. ബൈക്കിലെത്തിയ പ്രതി പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ കൈയ്യിൽ കരുതിയ പെട്രോൾ പെൺകുട്ടിയുടെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. നാട്ടുകാരാണ് പെൺകുട്ടിയെ അടുത്തുള്ള പുഷ്പഗിരി മെഡിക്കൽ കേളേജിൽ എത്തിച്ചത്.

Read Also : തിരുവല്ലയില്‍ കീടനാശിനി അടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; രണ്ട് കര്‍ഷകര്‍ മരിച്ചു

അയ്‌രൂർ സ്വദേശിനി കവിതയ്ക്കാണ് പൊള്ളലേറ്റിരിക്കുന്നത്. പെൺകുട്ടിക്ക് അറുപത് ശതമാനം പൊള്ളലേറ്റിറ്റുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top