ചാഴികാടന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മാണി

പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ തോമസ് ചാഴികാടൻ ജയിക്കുമെന്നും കെ എം മാണി. എല്ലാവരുടെയും അനുഗ്രഹം ചാഴികാടനുണ്ടെന്നും അദ്ദേഹം പറഞ്ഞു.  തോമസ് ചാഴികാടന്‍ മാണിയെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു മാണി.

Read More: ജോസ് കെ മാണി മാണി ഗ്രൂപ്പിലെ ഏകാധിപതി തുറന്നടിച്ച് ടി യു കുരുവിള

അതേസമയം പി.ജെ ജോസഫിന് ലോക്സഭ സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ കെ.എം മാണിയുമായി അനുരഞ്ജനത്തിനില്ലെന്ന് ജോസഫ് ഗ്രൂപ്പ് അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ചയ്ക്ക് ശേഷം അടുത്ത തീരുമാനം ഉണ്ടാകുമെന്ന് എന്ന് പി ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് പി.ജെ ജോസഫിനെ അനുകൂലിക്കുന്ന നേതാക്കൾ വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണി കേരള കോൺഗ്രസിൽ ഏകാധിപധിയാണെന്ന് മുൻ മന്ത്രി ടി.യു കുരുവിള വിമർശിച്ചു. പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിൽ പ്രവർത്തകർക്ക് നിരാശയും വേദനയുമുണ്ടെന്ന് മോൻസ് ജോസഫും പ്രതികരിച്ചു. അതേസമയം ഇടുക്കി മുൻ ഡിസിസി പ്രസിഡൻഡ് റോയ് കെ. പൗലോസ് പി.ജെ ജോസഫുമായി കൂടികാഴ്ച നടത്തി.

പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതോടെ ജോസ് കെ മാണിക്കെതിരെ കടുത്ത വിമർശനവുമായി ജോസഫ് ഗ്രൂപ്പ് നേതാക്കൾ രംഗത്ത് എത്തി. കെ.എം മാണിയെ ഒഴിവാക്കി ജോസ്.കെ മാണിക്കെതിരെയാണ് വിമർശനങ്ങൾ ഉയർന്നത്. ജോസ്. കെ മാണി ഏകാധിപധിയെപ്പോലെ പെരുമാറുകയാണെന്ന് പി.ജെ ജോസഫിന്റെ വിശ്വസ്തന്‍ ടി.യു കുരുവിള കുറ്റപ്പെടുത്തി. കോട്ടയത്ത് ജോസഫിന് മാത്രമാണ് വിജയസാധ്യതയെന്നും കുരുവിള പറഞ്ഞു.

 

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top