Advertisement

ജോസ് കെ മാണി മാണി ഗ്രൂപ്പിലെ ഏകാധിപതി തുറന്നടിച്ച് ടി യു കുരുവിള

March 12, 2019
Google News 1 minute Read

കോട്ടയം സീറ്റിന്റെ പേരില്‍ കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ജോസ് കെ മാണിയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി കേരള കോണ്‍ഗ്രസ് നേതാവും ജോസഫിന്റെ അടുത്ത അനുയായിയുമായ ടി.യു.കുരുവിള. ജോസഫ് ഗ്രൂപ്പ് യു ഡി ഫ് വിടില്ലെന്നും കുരുവിള വ്യക്തമാക്കി.

ReadAlso: കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്
ജോസ് കെ മാണി മാണി ഗ്രൂപ്പിലെ ഏകാധിപതിയാണെന്നും  ചാഴികാടനെ സ്ഥാനാർഥിയാക്കിയത് ജോസ് കെ മാണിയുടെ താൽപര്യം സംരക്ഷിക്കാനാണെന്നും ടിയു കുരുവിള ആരോപിച്ചു. ഇടതുപക്ഷത്തെ സഹായിക്കുന്നതാണ് സ്ഥാനാർത്ഥിത്വമെന്നും വിജയ സാധ്യത പി ജെ ജോസഫിന് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ReadAlso: കേരളാ കോൺഗ്രസിലെ ഭിന്നത; പ്രശ്‌നം പരിഹരിക്കണ്ടത് കേരളാ കോൺഗ്രസെന്ന് ചെന്നിത്തല; ഇപ്പോൾ യുഡിഎഫ് ഇടപെടേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി

അല്‍പ സമയത്തിനകം പിജെ ജോസഫ് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. കോട്ടയത്ത് വിമതനായി ജോസഫ് മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മാധ്യമങ്ങളെ കാണുമ്പോള്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ പിജെ ജോസഫ് വ്യക്തമാക്കിയേക്കും.കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ച മാണിയുടെ തീരുമാനം യുഡിഎഫ് നേതൃത്വം അംഗീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം ജോര്‍ജ്ജും വ്യക്തമാക്കിയിരുന്നു. ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പിഎം ജോര്‍ജ്ജ് രാജി വച്ചിരുന്നു.
ReadAlso: ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം; മാണിയ്ക്കും, ജോസ് കെ മാണിയ്ക്കും രഹസ്യ അജണ്ട
മാണിയും പുത്രനും കൂടി തീരുമാനിച്ച കാര്യമാണ് പാര്‍ട്ടി അണികളുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. ഇതിന്റെ പിന്നില്‍ ഇരുവര്‍ക്കും രാഷ്ട്രീയ അജണ്ടയുണ്ട്. കോട്ടയം പോലുള്ള പ്രബലമായ മണ്ഡലത്തില്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിറുത്തി സിപിഎമ്മിനെ സഹായിക്കുകയാണ് മാണിയുടെ അജണ്ട. യുഡിഎഫ് നേതൃത്വത്തിന് ഇത് സംബന്ധിച്ച ബോധ്യമുണ്ടെന്നും പിഎം ജോര്‍ജ്ജ് ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here