കേരളാ കോൺഗ്രസിലെ ഭിന്നത; പ്രശ്‌നം പരിഹരിക്കണ്ടത് കേരളാ കോൺഗ്രസെന്ന് ചെന്നിത്തല; ഇപ്പോൾ യുഡിഎഫ് ഇടപെടേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി

കേരളാ കോൺഗ്രസിലെ പ്രശ്‌നം ഗൗരവമായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ എടുത്തുചാടി അഭിപ്രായം പറയാനില്ലെന്നും പ്രശ്‌നം പരിഹരിക്കേണ്ടത് കേരളാ കോൺഗ്രസാണെന്നും ചെന്നിത്തല പറഞ്ഞു. കേരളാ കോൺഗ്രസിലെ അഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളാ കോൺഗ്രസിലേത് ആഭ്യന്തര വിഷയമാണ്. അത് അവർക്കിടയിൽ അവർ തന്നെ പരിഹരിക്കും. ഇപ്പോൾ യുഡിെഫ് അതിൽ ഇടപെടേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വിഷയത്തിൽ മുന്നണി ഇടപെടേണ്ട ആവശ്യം വരുന്ന ഘട്ടത്തിൽ ഇടപെടും. പിജെ ജോസഫ് കെഎം മാണി ജോസ് കെ മാണി മറ്റ് യുഡിഎഫ് നേതാക്കളുമായി സംസാരിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Also : തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി
കേരളാ കോൺഗ്രസ് നിർത്തുന്നത് മികച്ച സ്ഥാനാർത്ഥിയെന്ന അഭിപ്രായത്തിലാണ് വിഡി സതീശനും. . കേരളാ കോൺഗ്രസ് ചർച്ച ചെയ്താണ് സ്ഥാനാർത്ഥിയെ തിരുമാനിച്ചത്.നിലവിൽ കേരളാ കോൺഗ്രസിൽ ഉള്ളത് ആഭ്യന്തര പ്രശ്‌നം. ദേശിയ തലത്തിൽ കോൺഗ്രസിന് കുടുതൽ സീറ്റു വേണമെന്നത് ഘടകകക്ഷികൾക്ക് അറിയാമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് കോട്ടയത്തെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം പരസ്യമായി തന്നെ പ്രകടിപിച്ച പിജെ ജോസഫ് തീരുമാനത്തിലുണ്ടായ അമർഷം പ്രകടമാക്കിയിരുന്നു. കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് സ്ഥാനാർത്ഥി നിർണ്ണയമെന്നും താൽപ്പര്യം അംഗീകരിക്കുമെന്ന് കരുതിയെന്നും പിജെ ജോസഫ് പറഞ്ഞു. യുഡിഎഫുമായി ആലോചിച്ച് അടുതത് നടപടി കൈക്കൊള്ളുമെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു.
സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് പ്രവർത്തകരുടെ വികാരം മാനിച്ചാണെന്ന് കെഎം മാണി അറിയിച്ചിരുന്നു. ജോസഫ് ഈ തീരുമാനം ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വികാരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്ന ആളല്ല ജോസഫെന്നും മാണി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here