Advertisement

നീന്തൽ കുളത്തിലെ പൊലീസ് കരുത്ത്; ദേശീയ പൊലീസ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ കേരളാ പൊലീസ് റണ്ണറപ്പ്

March 12, 2019
Google News 1 minute Read

ദേശീയ പൊലീസ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ കേരളാ പൊലീസ് റണ്ണറപ്പ്. ഓവറോൾ ചാമ്പ്യൻഷിപ്പിലാണ് കേരളാ പൊലീസ് റണ്ണറപ്പായത്. വിശാഖപട്ടണത്ത് നടന്ന 67ാമത് അഖിലേന്ത്യാ പൊലീസ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സംസ്ഥാന പൊലീസ് വിഭാഗത്തിൽ 114 പോയിൻറോടുകൂടി കേരളാ പൊലീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1997 നു ശേഷം ആദ്യമായാണ് കേരളം സംസ്ഥാന പൊലീസ് വിഭാഗത്തിൽ ഒന്നാമതെത്തുന്നത്. പഞ്ചാബ് രണ്ടാം സ്ഥാനവും ഹരിയാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അഖിലേന്ത്യ പൊലീസ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൻറെ ചരിത്രത്തിൽ ആദ്യമായാണ് കേരളാ പൊലീസിന് ഈ ബഹുമതി ലഭിക്കുന്നത്. ഒന്നാം സ്ഥാനം 158 പോയിൻറ് നേടിയ ബിഎസ്എഫിനാണ്. പഞ്ചാബ് മൂന്നാം സ്ഥാനം നേടി.

കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം :

‘ദേശീയ പൊലീസ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ്:
കേരളാ പൊലീസ് റണ്ണറപ്പ്

വിശാഖപട്ടണത്ത് നടന്ന 67-ാമത് അഖിലേന്ത്യാ പൊലീസ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന പൊലീസ് വിഭാഗത്തില്‍ 114 പോയിന്‍റോടുകൂടി കേരളാ പൊലീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1997 നു ശേഷം ആദ്യമായാണ് കേരളം സംസ്ഥാന പൊലീസ് വിഭാഗത്തില്‍ ഒന്നാമതെത്തുന്നത്. പഞ്ചാബ് രണ്ടാം സ്ഥാനവും ഹരിയാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പൊലീസ് റണ്ണറപ്പായി. അഖിലേന്ത്യ പൊലീസ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് കേരളാ പൊലീസിന് ഈ ബഹുമതി ലഭിക്കുന്നത്. ഒന്നാം സ്ഥാനം 158 പോയിന്‍റ് നേടിയ ബി.എസ്.എഫിനാണ്. പഞ്ചാബ് മൂന്നാം സ്ഥാനം നേടി.

ഇന്നു നടന്ന 100 മീറ്റര്‍ ഫ്രീസ്റ്റെല്‍ വിഭാഗത്തില്‍ 52.53 സെക്കന്‍റോടുകൂടി കേരളാ പൊലീസിന്‍റെ സജന്‍ പ്രകാശ് സ്വര്‍ണ്ണം നേടി സ്വന്തം റിക്കോര്‍ഡ് നിലനിര്‍ത്തി. മീറ്റീന്‍റെ മികച്ച നീന്തല്‍ താരമായി സജന്‍ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. 6 സ്വര്‍ണ്ണവും 2 വെങ്കലവുമാണ് ലഭിച്ചത്. അതില്‍ 5 സ്വര്‍ണ്ണം വ്യക്തിഗത ഇനത്തിലും മറ്റു മൂന്നു മെഡലുകള്‍ മീറ്റ് റെക്കോര്‍ഡുമാണ്. കേരളാ പൊലീസിന്‍റെ 10 താരങ്ങള്‍ അടങ്ങിയ സംഘത്തില്‍ 7 പേരാണ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്.’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here