പനമരത്തെ കാട്ടാനയുടെ ആക്രമണം; കുങ്കിയാനകളെ എത്തിച്ചു

പനമരത്ത് വയോധികനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടിക്കാന്‍ കുങ്കിയാനകളെ എത്തിച്ചു.  കാപ്പുംചാല്‍ ആറുമൊട്ടം കുന്നിലെ രാഘവന്‍ എന്ന വൃദ്ധനെ കൊലപ്പെടുത്തിയ കൊലയാളി ആനയെ വരുതിയിലാക്കി മയക്കുവെടി വെച്ച് പിടിക്കാനാണ് മുത്തങ്ങയില്‍ നിന്നും കുങ്കിയാനകളെ എത്തിച്ചത്. വടക്കനാട് കൊമ്പനെ പിടികൂടി മുത്തങ്ങ ആന പന്തിയിലെത്തിക്കാന്‍ മുഖ്യ പങ്ക് വഹിച്ച കുങ്കിയാനകളായ നീലകണ്ഠനും, സൂര്യനുമാണ് ഉച്ചക്ക് ഒരു മണിയോടെ പനമരത്തെത്തിയത്.

പനമരം ആറുമുട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍ ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഇയാളെ ആനയുടെ ചവിട്ടേറ്റ് റോഡില്‍ കിടക്കുന്ന രീതിയില്‍ കണ്ടെത്തുകയായിരുന്നു.

രാവിലെ പാൽ അളന്ന് തിരിച്ചു വീട്ടിലേക്ക് പോകും വഴി ആനയുടെ മുൻമ്പിൽ പെടുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ രാജൻ ഏറെ നേരം റോഡിൽ കിടന്നു. തുടർന്ന് നാട്ടുകാരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രാവിലെ ഏഴരയോടെയാണ് മരിച്ചത് വീടിന് മീറ്ററുകൾ മാത്രം അകലെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top