ഉത്തരക്കടലാസുകള്‍ നിരത്തില്‍ കണ്ടെത്തിയ സംഭവം; അധ്യാപികയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി

mg university postponed exams

മഹാത്മാഗാന്ധി സർവകലാശാല ബിരുദ പരീക്ഷയുടെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ ആലുവ തോട്ടയ്ക്കാട്ടുകര ദേശീയപാതയ്ക്ക് സമീപത്തുനിന്നും കണ്ടെത്തിയ സംഭവത്തിൽ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന അധ്യാപികയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി. അന്വേഷണ വിധേയമായി അധ്യാപികയെയും ചീഫ് എക്‌സാമിനറെയും ക്യാമ്പ് ഓഫീസറെയും പരീക്ഷ ജോലികളിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതി കൺവീനർ ഡോ.ആർ. പ്രഗാഷ്, സിൻഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ് എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു.
Read More: ദേശീയപാതയോരത്ത് എം.ജി യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകള്‍ കണ്ടെത്തി

ആലുവ തോട്ടയ്ക്കാട്ടുകര സിഗ്നലിനു സമീപത്തുദേശീയ പാതയോരത്താണ് 39 ഉത്തരക്കടലാസുകൾ ചിതറിക്കിടന്ന നിലയിൽ കണ്ടു കിട്ടിയത്. ബിഎസ് സി ബയോടെക്നോളജി മൂന്നാം സെമസ്റ്റർ ജെനറ്റിക് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ മൂല്യനിർണയം നടത്തി മാർക്കും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top