കെഎം മാണിയുടെ തീരുമാനം വേദനയുണ്ടാക്കിയെന്ന് മോന്‍സ് ജോസഫ്

കെഎം മാണിയുടെ തീരുമാനം വേദനയുണ്ടാക്കിയെന്ന ആരോപണവുമായി മോന്‍സ് ജോസഫ് രംഗത്ത്. ജോസഫ് മത്സരിക്കണമെന്നത് പ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ തീരുമാനിച്ചത് പിജെ ജോസഫിനെയായിരുന്നു. യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി. ഇതോടെ കോട്ടയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായി. ജോസഫിന് സ്ഥാനം നിഷേധിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി മോന്‍സ് ജോസഫ് അടക്കമുള്ള നേതാക്കള്‍ രംഗത്ത് എത്തിയതിന് പിന്നാലെ പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്ന് കാണിച്ച് ബെന്നി ബെഹനാനും രംഗത്ത് എത്തിയിട്ടുണ്ട്.
ReadAlso: കോട്ടയം സീറ്റ്; കേരള കോണ്‍ഗ്രസില്‍ രാജി
കോട്ടയത്ത് വിഎന്‍ വാസവനാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെന്നിരിക്കെ ശക്തമായ സ്ഥാനാര്‍ത്ഥിയെ തഴഞ്ഞുവെന്നാണ് മോന്‍സ് ജോസഫിന്റേയും ഇപ്പോള്‍ രാജി വച്ച കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം ജോര്‍ജ്ജടക്കമുള്ളവരുടെയും ആരോപണം. കോട്ടയംകാരനല്ലെന്ന് കാണിച്ചാണ് ജോസഫിനെ മാണി തഴഞ്ഞത്. ജോസഫ് മുന്നണി വിടില്ലെന്നും പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കുമെന്നുമാണ് ബെന്നി ബെഹനാന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കിയിട്ടുണ്ട്.
ReadAlso: കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്
നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മാണി വിഭാഗം വ്യക്തമാക്കുന്നത്. പിജെ ജോസഫിന്റെ അതൃപ്തി മാണി വിഭാഗം കണക്കിലെടുക്കുന്നുമില്ല. തങ്ങള്‍ക്കാണ് പാര്‍ട്ടിയില്‍ മേല്‍ക്കൈ എന്നാണ് മാണി വിഭാഗത്തിന്റെ വാദം. നിലവിലെ സിറ്റിംഗ് സീറ്റാണ് കോട്ടയം. ആ സീറ്റില്‍ തോല്‍വിയുണ്ടാകുന്ന കാര്യത്തില്‍ മുന്നണി ഇടപെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here