കാത്തിരിപ്പ് കേന്ദ്രത്തില്‍ അമ്മ കുഞ്ഞിനെ മറന്നുവച്ചു, വിമാനം അടിയന്തരമായി ഇറക്കി

saudi

അമ്മ കുഞ്ഞിനെ കാത്തിരിപ്പു കേന്ദ്രത്തില്‍ മറന്ന് വച്ചതിന് പിന്നാലെ വിമാനം അടിയന്തരമായി ഇറക്കി. ജിദ്ദയിലാണ് സംഭവം. വിമാനം ടേക് ഓഫ് ചെയ്ത് കഴിഞ്ഞപ്പോഴാണ് അമ്മ കുഞ്ഞിനെ കുറിച്ച് ഓര്‍ത്തത്.  ഈ വിമാനം അടിയന്തിരമായി തിരിച്ചിറങ്ങുന്നതിനായി അപേക്ഷിക്കുകയാണെന്നും. ഒരു യാത്രക്കാരി തന്റെ കുഞ്ഞിനെ കാത്തിരിപ്പുകേന്ദ്രത്തില്‍ മറന്നുപോയി. ദയനീയമാണ് അവസ്ഥയെന്നും ഞങ്ങള്‍ക്ക് തിരിച്ച് ഇറങ്ങാന്‍ സാധിക്കുമോ എന്നും ചോദിച്ച് വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിളിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നു. ഈ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സൗദിയിലെ കിംഗ് അബ്ദുള്‍ അസീസ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ഈ സംഭവം ഉണ്ടായത്. ജിദ്ദയില്‍ നിന്ന് കോലാലംപൂരിലേക്ക് പോകുന്ന വിമാനമായിരുന്നു ഇത്. തിരികെ ഇറങ്ങിക്കൊളൂ എന്നും ഇത് തങ്ങള്‍ക്ക് പുതിയ അനുഭവം ആണെന്നുമായിരുന്നു ട്രാഫിക് ഓപ്പറേറ്റര്‍ പൈലറ്റിന് നല്‍കിയ മറുപടി. റണ്‍വേയില്‍ നിന്ന് വിമാനം അപ്പോഴേക്കും പറന്നുയര്‍ന്നിരുന്നു. യുവതി വിമാനത്തിലെ ജീവനക്കാരോട് ഇക്കാര്യം അറിയിച്ചതിന് പിന്നാലെയാണ് പൈലറ്റ് ട്രാഫിക് കണ്‍ട്രോളറെ ബന്ധപ്പെട്ടത്. ഇവിടെ നിന്നും അനുമതി ലഭിച്ചതോടെ വിമാനം തിരിച്ചിറക്കി. അപ്പോഴേക്കും എയര്‍പോര്‍ട്ട് അധികൃതര്‍ കുട്ടിയെ അമ്മയെ ഏല്‍പ്പിക്കാനായി തയ്യാറായി നിന്നു. വിമാനം തിരിച്ചിറങ്ങിയതിന് പിന്നാലെ അമ്മ കുട്ടിയെ ഏറ്റവാങ്ങി യാത്ര തുടര്‍ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top