ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജി. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകി. 2017 ഏപ്രിൽ ഒന്നുമുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് നളിനി നെറ്റോ
ചാഴികാടന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മാണി
പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ തോമസ് ചാഴികാടൻ ജയിക്കുമെന്നും കെ എം മാണി. എല്ലാവരുടെയും അനുഗ്രഹം ചാഴികാടനുണ്ടെന്നും അദ്ദേഹം പറഞ്ഞു
അനുമതി കിട്ടിയില്ല; രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ നാളെ കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ വയനാട്ടില്‍ സന്ദര്‍ശനം നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തുന്നതിനായാണ് രാഹുല്‍ വയനാടെത്താന്‍ തീരുമാനിച്ചിരുന്നത്. മംഗലാപുരത്തു നിന്നും റോഡ് മാര്‍ഗ്ഗം വയനാട്ടിലേക്കെത്താനായിരുന്നു പദ്ധതി.
തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി
കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി. നേരത്തെ പിജെ ജോസഫിന്റെ വീട്ടിൽ ഗ്രൂപ്പ് ചർച്ച നടന്നിരുന്നു. ജോസഫ് വിഭാഗം നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തൊടുപുഴയിലെ വീട്ടിലാണ് യോഗം. മോൻസ് ജോസഫും ഇടുക്കിയിലെ നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കേരള കോൺഗ്രസിൽ പൊട്ടിത്തെറി നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.
കോണ്‍ഗ്രസിന്റെ ആറ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായി; തിരുവനന്തപുരത്ത് മൂന്നാം അങ്കത്തിന് ശശി തരൂര്‍
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ആറ് സീറ്റുകള്‍ സംബന്ധിച്ച് മാത്രമാണ് തീരുമാനമായത്. ഇതില്‍ മൂന്നെണ്ണം സിറ്റിങ് സീറ്റുകളാണ്. തിരുവനന്തപുരം, മാവേലിക്കര, കോഴിക്കോട് കണ്ണൂര്‍, കാസര്‍ഗോഡ്, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചാണ് തീരുമാനമായത്. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
തെരഞ്ഞെടുപ്പില്‍ ബോര്‍ഡുകള്‍ക്ക് നിരോധനം
തെരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രചരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്ലാസ്റ്റിക് ഒഴികെ പ്രകൃതിയോടിണങ്ങുന്ന, ജീര്‍ണ്ണിക്കുന്ന തരത്തിലുള്ള എന്തും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാമെന്നാണ് കോടതി നിര്‍ദ്ദേശിച്ചു. തുണികൊണ്ടുള്ളതോ, പനയോല ഉപയോഗിച്ചുള്ളതോ ആകാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
മുതിര്‍ന്ന നേതാക്കളുടെ മത്സരം; അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്ന ചുമതല കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്ന ചുമതല രാഹുല്‍ ഗാന്ധിക്ക് വിട്ടത്. മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്ത് വേണമെന്ന അഭിപ്രായമാണ് സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഉയര്‍ന്നത്.
കേരള കോണ്‍ഗ്രസില്‍ ഭിന്നത; പി ജെ ജോസഫിന് സീറ്റു നല്‍കുന്നതിനെതിരെ ജില്ലാ കമ്മിറ്റി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജോസഫിന് സീറ്റു നല്‍കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. മാണി വിഭാഗത്തില്‍ നിന്നുള്ളവര്‍ വരണമെന്നാണ് പ്രവര്‍ത്തകരുടെ പൊതുവികാരമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പള്ളി ഇമാം റിമാന്‍ഡില്‍
സ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പള്ളി ഇമാമിനെ പോക്‌സോ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് വെള്ളയില്‍ ഗാന്ധി റോഡ് പള്ളിയിലെ ഇമാമും നിലമ്പൂര്‍ സ്വദേശിയുമായ അബ്ദുല്‍ ബഷീറിനെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത് കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയത്. മടവൂര്‍ സി എം മഖാമില്‍ പ്രാര്‍ത്ഥനക്കെന്ന വ്യാജേനെയാണ് ഇയാള്‍ പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചത്.
ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്? ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി വാര്‍ത്തകള്‍. ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ മത്സരിക്കാനൊരുങ്ങുന്നതായി സൂചനയുണ്ട്. ന്യൂ ഡല്‍ഹി ലോക്‌സഭാ സീറ്റിലേക്കാണ് ഗംഭീറിന്റെ പേര് പരിഗണിക്കുന്നത്. നിലവില്‍ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് ഇവിടുത്തെ എം.പി. മീനാക്ഷി ലേഖിയെ ഡല്‍ഹിയിലെ മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് മാറ്റി ഗംഭീറിനെ ഇത്തവണ ഇവിടെ മത്സരിപ്പിക്കാനാണ് ആലോചനകള്‍ നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here