Advertisement

സ്ഥലംമാറ്റ ഉത്തരവ് പാലിക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

March 12, 2019
Google News 1 minute Read

സ്ഥലംമാറ്റ ഉത്തരവ് പാലിക്കാത്ത സി.ഐമാര്‍ക്കും എസ്.ഐമാര്‍ക്കുമെതിരെ നടപടി. തെരെഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമായി സ്ഥലമാറ്റിയിട്ടും ചുമതലയേറ്റെടുക്കാത്ത എസ്.ഐ- സി.ഐ റാങ്കിലുള്ള 59 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ 59 പേരെയും എസ്.എ.പി ക്യാമ്പിലേക്ക് മാറ്റി നിയമിച്ചു. ഉത്തരവിറങ്ങിയിട്ടും ചുമതലയേറ്റെടുക്കാത്തവരെ പൊലീസ് ആസ്ഥാനത്ത് അടിയന്തിരമായി എത്താന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 59 പേരെയാണ് ക്യാമ്പിലേക്ക് അയക്കാനും ഇവര്‍ക്ക് നല്‍കിയിരുന്ന നിയമനം റദ്ദാക്കാനും ഡിജിപി ഉത്തരവിട്ടത്.

Read Moreനീന്തൽ കുളത്തിലെ പൊലീസ് കരുത്ത്; ദേശീയ പൊലീസ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ കേരളാ പൊലീസ് റണ്ണറപ്പ്

അതേസമയം ക്രമസമാധാന ചുമതലയുള്ളവരെ ബറ്റാലിനിലേക്ക് അയച്ചത് സേനക്കുള്ളില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. തെരെഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം സ്ഥലമാറ്റ ഉത്തരവിറക്കുകയും പുതിയ സ്ഥലങ്ങളിലെത്താന്‍ വേണ്ടത്ര സമയവും നല്‍കിയില്ലെന്നാണ് നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ പരാതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here