വിവാഹ വേദിയിലെ തമാശ ഇഷ്ടമായില്ല, വരന്‍ വധുവിന്റെ മുഖത്തടിച്ചു

slap

വിവാഹവേദിയിലെ തമാശകള്‍ കളിയോടെ മാത്രം കാണുന്നവരാണ് നമ്മള്‍. ഒരുപടി കടന്ന കല്യാണ റാഗിംഗും അസഹിഷ്ണുതയോടെയാണെങ്കിലും നിശബ്ദം സഹിക്കാറാണ് പതിവ്. എന്നാല്‍ ഈ വീഡിയോയില്‍ വേദിയില്‍ വച്ച് വധു കാണിച്ച ഒരു ചെറിയ തമാശയ്ക്ക് വരന്‍ മുഖത്തടിയ്ക്കുകയാണ്.

വിവാഹം കഴിഞ്ഞതിന് പിന്നാലെ വരനും വധുവും പരസ്പരം മധുരം കൈമാറുന്ന ചടങ്ങിനിടെയായിരുന്നു വരന്റെ അപ്രതീക്ഷിതമായ നീക്കം. വരന്‍ വധുവിന് മധുരം കൊടുത്തപ്പോള്‍ വധു കഴിച്ചു. എന്നാല്‍ വരന് മധുരം കൊടുക്കുന്നതിന് മുമ്പ് വധു കൈവലിച്ച് തമാശ കാണിച്ചു. ഇതാണ് വരനെ പ്രകോപിപ്പിച്ചത്. ഉടന്‍ തന്നെ കൈവീശി വധുവിന്റെ മുഖത്ത് അടിയ്ക്കുകയായിരുന്നു. വരന്റെ അപ്രതീക്ഷിത നീക്കത്തില്‍ വധുവും ബന്ധുക്കളും ഞെട്ടി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top