ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളി തർക്കം; ഹൈക്കോടതി വിധി ഇന്ന്

dispute between orthodox and jacobites in ernakulam pazhamthottam st marys church solved

ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളി തർക്കത്തിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കായംകുളം കട്ടച്ചിറ സെൻറ് മേരീസ് പള്ളി, എറണാകുളം വരിക്കോലി പള്ളി എന്നിവിടങ്ങളിലെ ആരാധനയുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിലാണ് വിധി പറയുക.

സുപ്രീംകോടതി ഉത്തരവനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നാണ് ഓർത്തഡോക്സ് വിഭാഗം അവകാശപ്പെടുന്നത്. കോടതി ഉത്തരവനുസരിച്ച് പള്ളിയിൽ പ്രവേശിക്കാനെത്തിയപ്പോൾ യാക്കോബായ വിഭാഗം തടഞ്ഞെന്നും ആരാധന നടത്താൻ പൊലീസ് സുരക്ഷ വേണമെന്നുമാണ് ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top