അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ നാഷനൽ ഫിഷർമെൻ പാർലമെന്റ് നാളെ

അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ നാഷനൽ ഫിഷർമെൻ പാർലമെന്റ് നാളെ തൃപ്രയാർ നടക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരിപാടി ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്റെ വരവ് കണക്കിലെടുത്ത് കനത്ത ജില്ലയിലുടനീളം പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൃപ്രയാര്‍ ഇന്ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും കേരളം തമിഴ്നാട് ഗോവആന്ധ്ര തെലുങ്കാന തുടങ്ങി വിവിധ സംസ്ഥാനഡങ്ങളില്‍ നിന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ എത്തിച്ചേരും 543 ഫിഷര്‍മെന്‍ പാര്‍ലമെന്റ് അംഗങ്ങളും 100 സൌഹൃദ പ്രതിനിധികളും 2500 സന്ദര്‍ശകരും പരിപാടിയുടെ ഭാഗമാകും.

Read Also : മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 180 പേർ തീരദേശ പൊലീസ് സേനയിലേക്ക്

ഇന്ത്യൻ ഫിഷർമെൻ മാനിഫെസ്റ്റോ മത്സ്യത്തൊഴിലാളികൾ രാഹുൽ ഗാന്ധിക്കു കൈമാറും.
കേരളത്തിലെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടെ മുവായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ജില്ലയിലുടനീളം പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top