Advertisement

ഡല്‍ഹിയില്‍ ആംആദ്മി പാർട്ടി സഖ്യ രൂപീകരണത്തില്‍ പ്രവർത്തകരുടെ അഭിപ്രായം തേടി കോണ്‍ഗ്രസ്

March 14, 2019
Google News 1 minute Read

ഡല്‍ഹിയില്‍ ആംആദ്മി പാർട്ടി സഖ്യ രൂപീകരണത്തില്‍ പ്രവർത്തകരുടെ അഭിപ്രായം തേടി കോണ്‍ഗ്രസ്. കോൺഗ്രസിന്റെ ശക്തി ആപ്ലിക്കേഷനിലൂടെയാണ് ഡൽഹിയുടെ ചുമതലയുള്ള പിസി ചാക്കോ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്‌. ഇതിനായി പ്രത്യേക ശബ്ദ സന്ദേശം ശക്തി ആപ്പിലൂടെ പിസി ചാക്കോ അയച്ചു.

ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമില്ലെന്ന് പിസിസി അധ്യക്ഷ ഷീല ദീക്ഷിത് വ്യക്തമാക്കിയിരുന്നു. എന്നാൽ ഒറ്റക്ക് മത്സരിക്കുന്നത് ബിജെപി വിരുദ്ധ വോട്ടുകൾ വിഘടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും, ആപ്പുമായി സഖ്യമുണ്ടാക്കിയാല്‍ ഏഴ് സീറ്റുകളിലും ബിജെപിയെ പരാജയപ്പെടുത്താനാകുമെന്നുമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സഖ്യരൂപീകരണത്തിൽ പാർട്ടി പ്രവർത്തകരുടെ വികാരം മനസ്സിലാക്കി അന്തിമ തീരുമാനം എടുക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ശക്തി ആപ്പിലൂടെ പ്രവര്‍ത്തകരുടെ അഭിപ്രായം തേടിയിരിക്കുകയാണ് നേതൃത്വം.

Read Also : ഹരിയാനയിൽ ആംആദ്മി-കോൺ​ഗ്രസ് സഖ്യമുണ്ടായാൽ മുഴുവൻ സീറ്റുകളിലും വിജയിക്കാനാകുമെന്ന് അരവിന്ദ് കെജ്​രിവാൾ

ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിസി ചാക്കോ പ്രവര്‍ത്തകരോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശം ശക്തി ആപ്പ് വഴി അയച്ചിട്ടുണ്ട്. ഇതിന് ആപ്പ് വഴി തന്നെ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കാം. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് പിസി ചാക്കോ ഹൈക്കമാന്‍ഡിന് റിപ്പോർട്ട് സമർപ്പിക്കും.പ്രവർത്തകരുടെ വികാരം അനുകൂലമാണെങ്കില്‍ സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് അദ്യക്ഷന്‍ സംസ്ഥാന നേതൃത്യവുമായി വീണ്ടും ചർച്ചകള്‍ നടത്തും. സഖ്യരൂപീകരണമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടിയും കോണ്‍ഗ്രസുമായി നേരെത്തെ ചർച്ചകള്‍ക്ക് തടസ്സം നിന്നിരുന്നത് സംസ്ഥാന നേതൃത്വമായിരുന്നു. ഇരു പാര്‍ട്ടികളും മൂന്ന് വീതം സീറ്റുകളിലും ഒരു സീറ്റില്‍ പൊതു സ്വതന്ത്രനും മത്സരിക്കുന്ന രീതിയിലായിരുന്നു നേരത്തെ ചര്‍ച്ചകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here