Advertisement

കർത്താപൂർ ഇടനാഴി: ഉന്നതല ചർച്ചകൾ നടത്തിയായി ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും സംയുക്ത പ്രസ്താവന

March 14, 2019
Google News 0 minutes Read

കർത്താപൂർ ഇടനാഴി വിഷയത്തിൽ  ഉന്നതല ചർച്ചകൾ നടത്തിയായി ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും സംയുക്ത പ്രസ്ഥാവന. സാങ്കേതിത വിദഗ്ധർ ഉൾപെടുന്ന ഉന്നതല ഉദ്യോഗസ്ഥർ അലൈൻമെന്റ് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്തു. പഞ്ചാബിലെ വാഗ അതിർത്തിയ്ക്ക് സമീപം അഠാരിയിലാണ് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഭീകരവാദ സംഘടനകൾക്ക് എതിരായ് ആത്മാർത്ഥത തെളിയ്ക്കാതെ പാക്കിസ്ഥാനുമായ് ഉഭയ കക്ഷി ചർച്ചകൾ പുനരാരംഭിയ്ക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

സിക്ക് മതാചാര്യൻ ഗുരുനാനാക്ക് അവസാന കാലം ചിലവിട്ട ഗുരുദ്വാരയാണ് കർത്താപൂരിൽ ഉള്ളത്. ഇവിടെയ്ക്ക് അഠാരിയിൽ നിന്ന് മൂന്ന് കിലോമിറ്റർ ദൈർഘ്യമുള്ള ഇടനാഴി ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. ഇടനാഴിയുടെ നിയന്ത്രണം ഖാലിസ്ഥാൻ വാദികൾക്ക് നൽകാനുള്ള പാക്കിസ്ഥാൻ നീക്കത്തിനെതിരെയുള്ള എതിർപ്പ് ചർച്ചയിൽ ഇന്ത്യ ആമുഖമായ് വ്യക്തമാക്കി. കർത്താപൂർ ഇടനാഴി സംബന്ധിച്ച് സാങ്കേതിക ഉദ്യോഗസ്ഥർ ഉൾപെടുന്ന ഉന്നത സംഘം ചർച്ച നടത്തിയതായി ഇന്ത്യയും പാക്കിസ്ഥാനും സംയുക്ത പ്രസ്താവന ഇറക്കി. അലൈൻമെന്റ് സംബന്ധിച്ച കാര്യങ്ങളും ചർച്ചയായെന്നും പ്രസ്താവനയിൽ പറയുന്നു. അടുത്ത മാസം രണ്ടാം തിയതി വാഗയിൽ യോഗം ചേരാനും തീരുമായി.കർത്താപൂർ ഇടനാഴി വിഷയത്തിലെ ചർച്ച ഉഭയകക്ഷി ചർച്ച അല്ലെന്ന് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ചിലമാധ്യമങ്ങൾ ഇന്ത്യാ പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ച പുനരാരംഭിച്ചു എന്ന് വാർത്തകൾ നല്കിയ പശ്ചത്തലത്തിലാണ് വിശദികരണം. വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാനും ആയ് ഇപ്പോൾ ഉഭയകക്ഷി ചർച്ച സാധ്യമല്ലെന്ന് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here