കുമ്മനം രാജശേഖരൻ ശബരിമല ദർശനത്തിനായി പുറപ്പെട്ടു

കുമ്മനം രാജശേഖരൻ ശബരിമല ദർശനത്തിനായി പുറപ്പെട്ടു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടന്നപ്പോൾ മിസറോം ഗവർണർ പദവിയിലിരുന്ന കുമ്മനം ശബരിമല ദർശനം നടത്തിയിരുന്നില്ല. തിരുവനന്തപുരം തൈക്കാട് ധർമ്മശാസ്ത ക്ഷേത്രത്തിൽ നിന്ന് കെട്ടു നിറച്ച് കുമ്മനം രാജശേഖരൻ ശബരിമല ദർശനത്തിനായി പുറപ്പെട്ടത്.
അയ്യപ്പ സേവ സംഘത്തിന്റെ മുൻനിരയിലുണ്ടായിരുന്ന കുമ്മനം രാജശേഖരൻ
യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു ശബരിമലയിൽ വിവാദങ്ങൾ അരങ്ങേറിയപ്പോൾ മിസറോം ഗവർണർ പദവിയിലായിരുന്നു. നാളുകൾക്കു ശേഷമാണ് കുമ്മനത്തിന്റെ ശബരിമല സന്ദർശനം.ശബരിമലയെ പ്രചരണ ആയുധമാക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിനെതിരെ കുമ്മനം പ്രസ്താവനയും നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ശബരി മല ദർശനത്തിനായി കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടത്.അയ്യപ്പ കർമസമിതി നേതാവും മുൻ DGP യുമായ ടി പി സെൻകുമാറും. താഴ്മൺ കുടുംബാംഗങ്ങളും ചടങ്ങിന് എത്തി.
NDA സ്ഥാനാർത്ഥിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് ഇന്നലെ മുതൽ പ്രചാരണം ആരംഭിച്ചിരുന്നു. ലത്തീൻ സഭ മേജർ ആർച്ച് ബിഷപ്പ് സൂസപാക്യം ഉൾപ്പെടെയുള്ള മത മേലധ്യഷൻമാരെയും സാംസ്കാരിക നായകരെയും നേരിൽ കണ്ട് പിന്തുണ തേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here