Advertisement

എസ്ഡിപിഐ നേതാക്കളുമായി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളുടെ രഹസ്യ കൂടിക്കാഴ്ച; ദൃശ്യങ്ങള്‍ പുറത്ത്

March 14, 2019
Google News 0 minutes Read

എസ്ഡിപിഐ ,പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളുടെ രഹസ്യ കൂടിക്കാഴ്ച. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറുമാണ് എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. കൊണ്ടോട്ടി കെടിഡിസി ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.

എസ്ഡിപിഐ നേതാക്കളായ നസറുദ്ദീന്‍ എളമരം, അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു മുസ്ലീം ലീഗ് നേതാക്കളുടെ ചര്‍ച്ച. ചര്‍ച്ചയ്ക്കായി നേതാക്കളെത്തുന്ന ദൃശ്യങ്ങള്‍ ട്വന്റി ഫോറിന് ലഭിച്ചു. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് മുസ്ലീം ലീഗ് നേതാക്കള്‍ എത്തിയതെന്നാണ് വിവരം. നിലവില്‍ മലപ്പുറത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. പൊന്നാനിയില്‍ കെ സി നസീറാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി.

രാത്രി എട്ടരയ്ക്ക് കെടിഡിസി ഹോട്ടലിലെ 105 ാ ം നമ്പര്‍ മുറിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇ ടി മുഹമ്മദ് ബഷീറാണ് ഹോട്ടലില്‍ ആദ്യമെത്തിയത്. പിന്നാലെ എസ്ഡിപിഐ നേതാക്കളും തൊട്ടു പിന്നാലെ കുഞ്ഞാലിക്കുട്ടിയുമെത്തി. പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ ലീഗ് വോട്ടു ചോര്‍ച്ച പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ 26640 വോട്ടുകള്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി നേടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here