യുവതി പ്രവേശനത്തെ തുടർന്ന് നട അടയ്ക്കരുതെന്ന് താൻ തന്ത്രിയോട് നിർദ്ദേശിച്ചിരുന്നു; എൻ വാസു ട്വൻറി ഫോറിനോട്

ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറുമായി നിലപാടുകളിൽ ഭിന്നതയുണ്ടായിരുന്നെന്ന് വിരമിച്ച ദേവസ്വം കമ്മിഷണർ എൻ വാസു. തനിക്കെതിരായ പ്രസ്താവനയിൽ പത്മകുമാറിനെ തിരുത്തിക്കാനാണ് എ കെ ജി സെന്ററിലെത്തി കോടിയേരിയെ കണ്ടത്. യുവതീ പ്രവേശനത്തെ തുടർന്ന് നട അടയ്ക്കരുതെന്ന് തന്ത്രിയോട് താൻ നിർദേശിച്ചിരുന്നതാണെന്നും എൻ വാസു തിരുവനന്തപുരത്ത് ട്വൻറി ഫോറിനോട് പറഞ്ഞു.

എ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡൻറായി ചുമതലയേറ്റശേഷം കമ്മിഷണറുമായി ശബരിമല വിഷയത്തിലടക്കം പല കാര്യങ്ങളിലും ഭിന്നതയുണ്ടായിരുന്നു.  ദേവസ്വം കമ്മിഷണറായിരിക്കെ എ കെ ജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനെ കണ്ടതിനെ എൻ വാസു ന്യായീകരിച്ചു.

Read Also : ശബരിമല; കോടതി വിധി അംഗീകരിക്കുക ബോര്‍ഡിന്‍റെ ബാധ്യതയാണെന്ന് എ പത്മകുമാര്‍

പന്തളം കൊട്ടാരത്തിന് ശബരിമല ക്ഷേത്ര നടത്തിപ്പിൽ അവകാശമില്ല. യുവതീ പ്രവേശനത്തെ തുടർന്ന് നട അടച്ച തന്ത്രിയോട് വിശദീകരണം തേടിയതിൽ തെറ്റില്ലന്നും എൻ വാസു. ദേവസ്വം കമ്മിഷണർ സ്ഥാനത്ത് നിന്ന് എൻ വാസു ഇന്നലെയാണ് വിരമിച്ചത്. മുൻ വിജിലൻസ് ട്രൈബ്യൂണൽ ജഡ്ജ് ആയ എൻ വാസു അഭിഭാഷക വൃത്തിയിൽ വീണ്ടും സജീവമായി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top