വയനാട് കെ സി വേണുഗോപാല്‍ മത്സരിച്ചേക്കും?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ വയനാട്ടില്‍ നിന്നും മത്സരിച്ചേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് സമ്മതം മൂളിയതായാണ് വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാല്‍ നേരത്തേ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുള്ള ചുമതലകള്‍ ചൂണ്ടിക്കാട്ടിയാണ് മത്സര രംഗത്തു നിന്നും വിട്ടു നില്‍ക്കാന്‍ വേണുഗോപാല്‍ തീരുമാനിച്ചത്. ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതിനാല്‍ ആലപ്പുഴയില്‍ മത്സരിക്കുക എന്നത് അപ്രായോഗികമാണെണെന്നും വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.. സഖ്യ ചര്‍ച്ച, എല്ലാ സംസ്ഥാനങ്ങളിലേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, കോണ്‍ഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് പ്രചരണം അടക്കമുള്ള പരിപാടികളുടെ ഏകോപനം, കര്‍ണ്ണാടകയുടെ ചുമതല തുടങ്ങിയവയാണ് വേണുഗോപാലിനെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്ന ചുമതലകള്‍.
Read more: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാല്‍
അതേസമയം, യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്കെത്തി. സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് വിവരം. സീറ്റ് കാര്യത്തില്‍ ഏറെക്കുറെ ധാരണയായതായി. സ്‌ക്രീനിങ് കമ്മറ്റി ഇന്ന് ലിസ്റ്റ് സമര്‍പ്പിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരുന്നുണ്ട്. ഇന്നലെ രാഹുല്‍ ഗാന്ധിയോടൊപ്പം കേരളത്തിലെ മുതിര്‍ന്ന നേതാക്കളും ഡല്‍ഹിയ്ക്ക് പോയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ അവിടെ വച്ചും തുടര്‍ന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here