ഇടുക്കി സീറ്റിന്റെ കാര്യത്തിൽ പിജെ ജോസഫിന് ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് മുല്ലപ്പള്ളി

ഇടുക്കി സീറ്റിന്റെ കാര്യത്തിൽ പിജെ ജോസഫിന് ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള കോൺഗ്രസിന് ഉള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുകയാണ് മുന്നണിയുടെ ലക്ഷ്യം അല്ലാതെ കോൺഗ്രസ് സീറ്റ് വിട്ട് നൽകാനാവില്ല. സിറ്റിംഗ് സീറ്റ് ഒന്നു പോലും വിട്ട് നൽകില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയാണ് ലക്ഷ്യം. അത് കൊണ്ട് ഘടകക്ഷികൾക്കോ, സ്വതന്ത്രനോ ഇപ്പോഴുള്ള ഒരു സിറ്റിംഗ് സീറ്റ് പോലും വിട്ട് കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ReadMore: ബൈബിളിൽ പോലും ഇത്തരം പരിവർത്തനം കണ്ടിട്ടില്ല, പാവം എന്റെ വടക്കൻ; മുല്ലപ്പള്ളി രാമചന്ദ്രൻ

ഇടുക്കി സീറ്റിന്റെ കാര്യത്തിൽ പിജെ ജോസഫിന് ഒരു ഉറപ്പും നൽകിയിട്ടില്ല.  കെഎം മാണിയ്ക്കും ജോസ് കെ മാണിയ്ക്കും കേരള കോൺഗ്രസിലെ മറ്റ് നേതാക്കൾക്കും ഇടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് നീക്കം നടത്തുന്നത്. അല്ലാതെ കോൺഗ്രസ് സീറ്റ് വിട്ട് നൽകാനാവില്ല.  . ഇടുക്കിയിലും വടകരയിലും  കോൺഗ്രസ് സ്ഥാനാർത്ഥികളെ നിറുത്തുമെന്നും മുല്ലപ്പള്ളിയുടെ വാക്കുകൾ വ്യക്തമാക്കുന്നു.  . കെസി വേണുഗോപാൽ മത്സരിക്കുന്ന കാര്യത്തിൽ  കൃത്യമായി പ്രതികരിക്കാതിരുന്ന മുല്ലപ്പള്ളി കെസി വേണുഗോപാൽ മത്സരിക്കില്ലെന്ന് തീർത്ത് പറയാനും തയ്യാറായില്ല. ഹൈക്കമാന്റാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കെസി വേണുഗോപാൽ മത്സരക്കുകയാണെങ്കിൽ അത് വയനാട് ആകുമെന്ന് ഉറപ്പാണ്. അക്കാര്യത്തിൽ ഹൈക്കമാന്റും രാഹുൽ ഗാന്ധിയും തീരുമാനം എടുക്കുമെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയത്.  ഉമ്മൻ ചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കളുടെ കാര്യത്തിലും ഹൈക്കമാന്റ് തീരുമാനം എടുക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം നാളെ വൈകുന്നേരം വരെ കാത്തിരിക്കുമെന്നാണ് പിജെ ജോസഫിന്റെ പ്രതികരണം. പ്രതീക്ഷ ഇപ്പോഴും കൈവിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top