Advertisement

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി

March 15, 2019
Google News 0 minutes Read
sreesanth

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു. ശിക്ഷ പുനപരിശോധിക്കാന്‍ ബിസിസിഐയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തിനകം ശിക്ഷ പുനപരിശോധിക്കണം. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി ഭാഗികമായി അനുവദിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. മറ്റു ശിക്ഷ ബിസിസിഐക്ക് തീരുമാനിക്കാം. ശ്രീശാന്തിന്റെ ഹര്‍ജിയിലാണ് സു്പ്രീംകോടതിയുടെ വിധി.

ശ്രീശാന്തിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വിധിയാണ് സുപ്രീംകോടതിയുടേത്. 2013 മുതല്‍ 2019 വരെ ആറ് വര്‍ഷത്തേക്കായിരുന്നു ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്. രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഉള്‍പ്പെടെ വിലക്കിക്കൊണ്ടായിരുന്നു നടപടി. ബിസിസിഐ വിലക്ക് കേരള ഹൈക്കോടതി പിന്നീട് ശരിവെച്ചു. ഇതിനെതിരെയാണ് ശ്രീശാന്ത് 2018 ജനുവരിയില്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിദേശത്ത് നിരവധി ആവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വിലക്ക് നിലനില്‍ക്കുന്നതിനാല്‍ തനിക്ക് കളിക്കാനാകുന്നില്ലെന്നായിരുന്നു ശ്രീശാന്തിന്റെ വാദം. ഒരു വര്‍ഷത്തെ വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് ശ്രീശാന്തിന് അനുകൂലമായ ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

ഐപിഎല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുനില്‍ക്കുന്നതിന് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ബിസിസിഐയുടെ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here