ഉത്തര്‍പ്രദേശില്‍ ബിജെപി എം പി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ഉത്തര്‍പ്രദേശില്‍ ബിജെപി എം പി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. അലഹബാദ് എംപിയും ബിജെപി നേതാവുമായ ശ്യാമ ചരണ്‍ ഗുപ്തയാണ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബിജെപി ഇത്തവണ ഇദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശ്യാമ ചരണ്‍ ഗുപ്ത ബിജെപി വിട്ട് എസ്പിയില്‍ ചേക്കേറിയത്.ഇദ്ദേഹം ഇത്തവണ യുപിയില്‍ എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബാന്ദ മണ്ഡലത്തിലാണ് ശ്യാമ ചരണ്‍ ഗുപ്ത ജനവിധി തേടുക.
BJP MP Shyama Charan Gupta joins Samajwadi Party. He will be contesting #LokSabhaElections2019 from Banda constituency. pic.twitter.com/UTZoGALe4d
— ANI UP (@ANINewsUP) 16 March 2019
Read Also: ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബിഎസ്പി യില്‍ ചേര്‍ന്നു
സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ ഇദ്ദേഹം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആത്മാര്‍ത്ഥതയുള്ള നേതാക്കള്‍ക്ക് ബിജെപിയില്‍ സ്ഥാനമില്ലാതായെന്നാണ് ശ്യാമചരണ്‍ ഗുപ്ത കഴിഞ്ഞ ദിവസം ആരോപിച്ചത്.തനിക്ക് പകരം മകന് മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് ഇദ്ദേഹം നേരത്തെ ബിജെപി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും പാര്‍ട്ടി തള്ളിയതോടെയാണ് ശ്യാമചരണ്‍ ഗുപ്ത ബിജെപി വിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here