കാസർകോഡ് ഉണ്ണിത്താനെതിരെ ഡിസിസി; രാജിഭീഷണിയുമായി ഡിസിസി നേതാക്കൾ

കാസർകോട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ് മോഹൻ ഉണ്ണിത്താൻ മത്സരിക്കുന്നതിനെതിരെ ഡിസിസി നേതാക്കൾ രംഗത്ത്. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധവുമായി എത്തിയ അംഗങ്ങൾ രാജി ഭീഷണി മുഴക്കുന്നുണ്ട്.

തുടക്കം മുതൽ കേൺഗ്രസിന്റെ സ്ഥാനാർത്ഥിയായി പറഞ്ഞ് കേട്ടിരുന്നത് സുബ്ബയ്യ റൈ എന്ന വ്യക്തിയെ സ്ഥാനാർത്ഥിയുടെ പേരാണ്. സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു സുബ്ബയ്യ റൈയും.

Read Also : ലോക്‌സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്

സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാകില്ലെന്നാണ് നേതാക്കൾ പറയുന്നത്. മുസ്ലീം ലീഗിൽ നിന്നും പ്രതിഷേധമുണ്ട്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയെന്നും ഇത് ജില്ലയിൽ കോൺഗ്രസിന്റെ വിജയ സാധ്യതയെ ബാധിക്കുമെന്നും ഡിസിസി നേതാക്കൾ പറയുന്നു.

തന്റെ സ്ഥാനാർത്ഥി നിഷേധത്തിനുവേണ്ടി ഡിസിസി പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ചരടുവലി നടന്നിട്ടുണ്ടെന്നാണ് സുബ്ബയ്യ റൈ ആരോപിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top