ലോക്‌സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്.
ലോക്‌സഭയിലേക്ക് ആദ്യമായാണ് എറണാകുളം സ്ഥാനാർത്ഥി ഹൈബി ഈഡൻ മത്സരിക്കുന്നത്. ഇടുക്കിയിൽ നിന്ന് രണ്ടാം തവണയാണ് ഡിൻ കുര്യാക്കോസ് മത്സരിക്കുന്നത്. നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രിഡന്റാണ് ഡീൻ കുര്യാക്കോസ്. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനാണ് ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കുന്നത്. തുടർച്ചയായി മൂന്നാം തവണയാണ് സിറിറംഗ് എംപി എംകെ രാഘവൻ മത്സരിക്കുന്നത്. പത്തനംതിട്ട സ്ഥാനാർത്ഥി ആന്റോ ആന്റണിയും തുടർച്ചയായി മൂന്നാം തവണയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. ആലത്തൂർ സ്ഥാനാർത്ഥി രമ്യ ഹരിദാസ് ആദ്യമായാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കോ-ഓർഡിനേറ്ററാണ് രമ്യ.

ഇടുക്കി – ഡീൻ കുര്യാക്കോസ്
തൃശൂർ– ടിഎൻ പ്രതാപൻ
പാലക്കാട്– വികെ ശ്രീകൺഠൻ
പത്തനംതിട്ട– ആന്റോ ആന്റണി
കണ്ണൂർ– കെ സുധാകരൻ
ആലത്തൂർ– രമ്യ ഹരിദാസ്
എറണാകുളം- ഹൈബി ഈഡൻ
കോഴിക്കോട് – എംകെ രാഘവൻ
തിരുവനന്തപുരം– ശശി തരൂർ
ചാലക്കുടി- ബെന്നി ബഹനാൻ
മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ്

കാസർകോട് –രാജ്‌മോഹൻ ഉണ്ണിത്താൻ

മണ്ഡലത്തിലെ സിറ്റിങ്ങ് എംപി കെവി തോമസിനെ തഴഞ്ഞാണ് ഹൈബി ഈഡന് സീറ്റ് നൽകിയിരിക്കുന്നത്. സീറ്റ് നഷ്ടപ്പെട്ടത്തിൽ ദുഃഖമുണ്ടെന്ന് കെവി തോമസ് പ്രതികരിച്ചു. താൻ
എന്ത് തെറ്റ് ചെയ്‌തെന്ന് തോമസ് ചോദിക്കുന്നു. താൻ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും പ്രായമായത് തന്റെ തെറ്റല്ലെന്നും കെവി തോമസ് പറഞ്ഞു.

UPDATING………..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top