മധ്യപ്രദേശില്‍ ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ അടിച്ചു കൊന്നു

മധ്യപ്രദേശില്‍ ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ ഒരു സംഘം ആളുകള്‍ അടിച്ചു കൊന്നു. വെള്ളിയാഴ്ചയാണ് സംഭവം. ദേവേന്ദ്ര ചൗരസ്യ എന്ന നേതാവിനെയാണ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ മകന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് അക്രമികള്‍ ചോരസ്യയേയും മകനേയും ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ദമോ പത്താരിയ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ രാം ഭായിയുടെ ഭര്‍ത്താവ് ഗോവിന്ദ് സിങ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ ഒളിവിലാണ്. പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

മൂന്ന് ദിവസത്തിന് മുന്‍പാണ് ചൗരസ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top