യുഡിഎഫിന് ഇക്കുറി മികച്ച വിജയമെന്ന് സ്ഥാനാര്‍ത്ഥികള്‍; തികഞ്ഞ ആത്മവിശ്വാസത്തില്‍ ബെന്നിയും ഹൈബിയും പ്രതാപനും

ചാലക്കുടിയില്‍ ഇക്കുറി റെക്കോഡ് ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍. തികഞ്ഞ ആത്മവിശ്വാസത്തിലാണ് എറണകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. അതേസമയം, തൃശൂര്‍ മണ്ഡലം മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപനും പ്രതികരിച്ചു.
യുഡിഎഫിന് മധ്യകേരളത്തില്‍ ഏറ്റവും നിര്‍ണായകമാണ് എറണാകുളം, ചാലക്കുടി, തൃശൂര്‍ ലോക്‌സഭാ മണ്ഡലങ്ങള്‍. തൃശ്ശൂരും ചാലക്കുടിയും കഴിഞ്ഞ തവണ യുഡിഎഫിനെ കൈവിട്ടിരുന്നു. എറണാകുളത്ത് പി രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വവും കെ വി തോമസിന്റെ പ്രതിഷേധവും യുഡിഎഫിന് ആശങ്ക പകരുന്നുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍.
സീറ്റുകള്‍ വെച്ചു മാറി കഴിഞ്ഞ തവണ തോല്‍വി രുചിച്ച ചാലക്കുടി മണ്ഡലം തിരിച്ച് പിടിക്കാനുറച്ചാണ് കോണ്‍ഗ്രസ് ഇക്കുറി ബെന്നി ബെഹനാനെ കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നേരിട്ട തിരിച്ചടി മറികടക്കാന്‍ കഴിയുന്ന പ്രകടനം ഇക്കുറി പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രതാപന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here