Advertisement

കെ വി തോമസിനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍; രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തുന്നു

March 17, 2019
Google News 1 minute Read

എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസ് എം പിയെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍. കെ വി തോമസുമായി ചര്‍ച്ച നടത്താന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തി. അല്‍പസമയം മുന്‍പാണ് രമേശ് ചെന്നിത്തല കെ വി തോമസിന്റെ ഡല്‍ഹിയിലെ വസതിയില്‍ എത്തിയത്. ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തുകയാണ്. കെ വി തോമസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡും നീക്കം ആരംഭിച്ചു.

അതേസമയം കെ വി തോമസിനെ ബിജെപി പാളയത്തില്‍ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ബിജെപി കേന്ദ്ര നേതാക്കള്‍ കെ വി തോമസുമായി ഫോണില്‍ ബന്ധപ്പെട്ടു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാമെന്നുള്ള വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ അനുകൂലമായ പ്രതികരണമല്ല കെ വി തോമസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

Read more: കെവി തോമസ് ബിജെപിയിലേക്ക് ?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ വി തോമസ് സഹകരിക്കുമെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു. കെ വി തോമസ് കോണ്‍ഗ്രസിലെ സമുന്നതനായ നേതാവാണെന്നും ഉന്നത സ്ഥാനങ്ങള്‍ വഹിച്ച് കെ വി തോമസ് പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കെ വി തോമസ് പരസ്യമായി രംഗത്തെത്തിയിരുന്നു.  തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നല്‍കാതെയാണെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കെ വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സീറ്റ് നഷ്ടപ്പെട്ടത്തില്‍ ദുഃഖമുണ്ട്. താന്‍ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും പ്രായമായത് തന്റെ തെറ്റല്ലെന്നും കെ വി തോമസ് പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here