കോടതി അലക്ഷ്യ കേസില്‍ പ്രീത ഷാജിയുടെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി

three booked in connection with preetha shaji eviction

കോടതി അലക്ഷ്യ കേസില്‍ പ്രീത ഷാജിയുടെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി. പ്രീതയുടെ പ്രവൃത്തികൾ സമൂഹത്തിനു നല്ല സന്ദേശമല്ല നൽകുന്നത് എന്ന് വിലയിരുത്തിയ ഹൈക്കോടതി നിയമലംഘനം അംഗീകരിക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി. കോടതി നടപടികളെ ധിക്കരിച്ചത് നിയമ വ്യവസ്ഥയോട് ഉള്ള വെല്ലുവിളിയാണെന്ന് കോടതി നിരീക്ഷിച്ചു. തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പു പറഞ്ഞിട്ട് കാര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. പ്രീത ഷാജിയെക്കൊണ്ട് സാമൂഹ്യ സേവനം ചെയ്യിപ്പിക്കുന്നതിനെക്കുറിച്ച് കോടതി അന്വേഷിച്ചു. എന്തൊക്കെ ചെയ്യിക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top