ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; 5 ജവാന്‍മാര്‍ക്ക് പരിക്ക്

ഛത്തീസ്ഗഢിലെ ദണ്ഡേവാഡയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു.

പ്രദേശത്ത് സിആര്‍പിഎഫ് ജവാന്‍മാരും മാവോയിസ്റ്റുകളുമായി നേരത്തെ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ്  കുഴിബോംബ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ ജവാന്‍മാരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ആശുപത്രിയിലെത്തിച്ചതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top