പത്തനംതിട്ടയില്‍ ‘വഴിമുട്ടി’ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക

വിഭാഗീയത കാരണം സീറ്റ് ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ ബിജെപി നേതൃത്വം.
പത്തനംതിട്ടയില്‍ സീറ്റ് ലഭിക്കില്ലെങ്കില്‍ മത്സരരംഗത്തേക്ക് ഇല്ലെന്ന് കെ സുരേന്ദ്രന്‍ ബിജെപി നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞു. എംടി രമേശും, ശോഭാസുരേന്ദ്രനും പികെ കൃഷ്ണദാസും ഇഷ്ട സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിട്ടുണ്ട്. വ്യക്തി കേന്ദ്രീകൃതമായ വിഭാഗീയത തന്നെയാണ് ഇപ്പോള്‍ ബിജെപിയില്‍ ഇത്രയും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
പാലക്കാട് ഇല്ലെങ്കില്‍ മത്സരരംഗത്തേക്കില്ലെന്നാണ് ശോഭാ സുരേന്ദന്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഏതാണ്ട് വഴിമുട്ടിയ അവസ്ഥയിലാണ്. സമവായ ചര്‍ച്ചകള്‍ ഫലം കാണില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ കേന്ദ്ര നേതൃത്വം തീരുമാനം എടുക്കാനാണ് സാധ്യത. അതേസമയം കെസുരേന്ദ്രന്‍ മത്സര രംഗത്ത് ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കി കഴിഞ്ഞുട്ടുമുണ്ട്. വി മുരളീധരന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരിഗണന കിട്ടാത്തതില്‍ കടുത്ത അതൃപ്തിയും പരാതിയുമുണ്ട്.
ശ്രീധരന്‍ പിള്ള മുന്നോട്ട് വച്ചിക്കുന്ന ആവശ്യം ദേശീയ നേതൃത്വം പരിഗണിക്കുന്നതാണ് കെ സുരേന്ദനെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട ഒഴികെ മറ്റേതെങ്കിലും മണ്ഡലം ആവശ്യപ്പെടണമെന്നാണ് കെ സുരേന്ദ്രന് മേലുള്ള സമ്മര്‍ദ്ദം.
കൊല്ലത്തെക്ക് പരിഗണിക്കാമെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തോട് എന്നാല്‍ കണ്ണന്താനം ഇതിന് തയ്യാറാകില്ല. പത്തനംതിട്ട തന്നെ വേണമെന്നാണ് കണ്ണന്താനത്തിന്റെയും ആവശ്യം. കൊല്ലത്ത് ബിജെപിയ്ക്ക് വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കണ്ണന്താനം നിന്നാല്‍ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിന് അനുകൂലമായ നിലാപാട് അല്‍ഫോണ്‍സ് കണ്ണന്താനം എടുക്കാന്‍ സാധ്യതയില്ല.
മാവേലിക്കര ലഭിക്കണമെന്നാണ് ബിഡിജെഎസിന്റെ ആവശ്യം. കെപിഎംഎസിലെ ചില നേതാക്കള്‍ ബിജിജെഎസിനോടൊപ്പമുണ്ട് .ഇവരെ മത്സരിപ്പിക്കാനാണ് ബിഡിജെഎസ് മാവേലിക്കര ആവശ്യപ്പെടുന്നത്. പിഎം വേലായുധനേയോ അഡ്വ. സുധീറിയോ ആണ് ബിജെപി ഇവിടെ പരിഗണിക്കുന്നത് . തുഷാര്‍ മത്സര രംഗത്ത് വേണമെന്ന ആവശ്യം ദേശീയ നേതൃത്വത്തിനുണ്ട്. അത് കൊണ്ട് തന്നെ തുഷാര്‍ മത്സരിക്കുന്നതിനായി വച്ച ഈ ഉപാധി നേതൃത്വം അംഗീകരിച്ചേക്കും. എറണാകുളത്തിന് പകരം കോഴിക്കോടെന്ന ആവശ്യമാണ് ബിഡിജെഎസ് തള്ളിയത്. ടിവി ബാബു, നീലകണ്ഠന്‍ മാസ്റ്റര്‍, തുറവൂര്‍ സുരേഷ് എന്നിവരെയാണ് ബിഡിജെസ് മാവേലിക്കരയില്‍ പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here