Advertisement

വടകരയിൽ കെ മുരളീധരൻ സ്ഥാനാർത്ഥിയാകും

March 19, 2019
Google News 1 minute Read

വടകരയിൽ കെ മുരളീധരനായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് സൂചന. കെ മുരളീധരൻ സന്നദ്ധ അറിയിച്ചു. ഹൈക്കമാൻഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.

എൽഡിഎഫിന്റെ പി ജയരാജനെതിരെ മത്സരിക്കുന്നത് ശക്തനായ നേതാവായിരിക്കണമെന്ന പൊതു ആവശ്യം മാനിച്ചാണ് ഇന്നലെ  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ മുരളീധരനോട് മത്സരിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചത്. ഇന്നലെ സന്നദ്ധത അറിയിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് മത്സരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ വടകരയിൽ കെ മുരളീധരൻ മത്സരിക്കുമെന്ന് ഏറെ കുറേ ഉറപ്പായി.

Read Also : വടകരയില്‍ മുല്ലപ്പള്ളി മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നു; രാഹുല്‍ഗാന്ധിക്ക് സന്ദേശപ്രവാഹം

വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞാൽ പിന്നെയാര് എന്ന ചോദ്യത്തിനാണ് ഇതോടെ വിരാമമാകുന്നത്. ഇതിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു മുല്ലപ്പള്ളി അടക്കമുള്ള കേൺഗ്രസ് നേതാക്കൾ. വിഎം സുധീരൻ, ബിന്ദു കൃഷ്ണ അടക്കമുള്ള കേൺഗ്രസ് നേതാക്കളെ ഇതിനായി സമീപിച്ചിരുന്നുവെങ്കിലും ആരും സന്നദ്ധത  അറിയിച്ചിരുന്നില്ല.

കെ മുരളീധരൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയാണെന്നും മുരളീധരൻ അനായാസ ജയം നേടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here