കാസർഗോഡ് ഡിസിസിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർഗോഡ് ഡിസിസിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. നാളെ മുതൽ പ്രചരണവുമായി മണ്ഡലത്തിലുണ്ടാകുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
രാവിലെ നടന്ന ഡിസിസി നേതൃയോഗത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ വിമർശനമുന്നയിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇന്നലെ മണ്ഡലത്തിലെത്തിയതു മുതൽ പ്രചരണ പരിപാടിയുമായി മുന്നോട്ട് പോയ ഡിസിസി തനിക്കൊരു വിശ്രമവും തന്നില്ലെന്നും ഭക്ഷണം കഴിക്കുവാൻ പോലും സമയം തന്നില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഇന്ന് രാവിലെ ചേർന്ന യോഗത്തിൽ ഹക്കിം കുന്നിലിനെതിരെ അദ്ദേഹം രംഗത്തെത്തി. പ്രചരണ പരിപാടികൾ നിർത്തിവച്ച രാജ്‌മോഹൻ ഉണ്ണിത്താൻ ഉച്ചയ്ക്ക് നടന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുത്തു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും നാളെ മുതൽ പ്രചരണ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച കാഞ്ഞങ്ങാട് വച്ച് യുഡിഎഫ് പാർലമെൻറ് മണ്ഡലം കൺവൻഷൻ നടക്കും. തുടർന്ന് 7 നിയോജക മണ്ഡലങ്ങളിലും അസംബ്ലി മണ്ഡലം കൺവൻഷനുകളും പൂർത്തിയാക്കും.പാർലമെന്റ് മണ്ഡലം കൺവൻഷനിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കന്മാരും പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here