സംഘടനാപരമായും രാഷ്ട്രീയമായും യുഡിഎഫ് തകർന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍

സംഘടനാപരമായും രാഷ്ട്രീയമായും യുഡിഎഫ് തകർന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്താൻ പോലും യുഡിഎഫിന് കഴിയുന്നില്ല.ബിജെപിക്ക് ബദലല്ല കോൺഗ്രസെന്നും കോൺഗ്രസിന്റെത് മൃദു വർഗീയ സമീപനമെന്നും കോടിയേരി കുറ്റപ്പെടുത്തി.
ReadAlso: നാല് മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും
2004 പോലെ ഒരു ഇടത് തരംഗം ഇത്തവണയും ഉണ്ടാകുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. ഇ.എം.എസ് അനുസ്മരണത്തിന്റെ ഭാഗമായി നിയമസഭാ കവാടത്തിലെ ഇ.എം.എസ് പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ, സ്പീക്കർ പി.ശ്രീരാമകൃഷണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എൽഡിഎഫ് സ്ഥാനാർത്ഥികളായ സി.ദിവാകരൻ, എ സമ്പത്ത് തുടങ്ങിയ നേതാക്കളും പുഷ്പാർച്ചന നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here