‘പണംകൊണ്ടുമൂടിയാലും ഇടതുപാര്‍ട്ടികള്‍ ഉറച്ചുനില്‍ക്കും; കോണ്‍ഗ്രസുകാര്‍ എങ്ങോട്ടുമാറുമെന്ന് പറയാനാവില്ല’: പിണറായി വിജയന്‍

ഇത്തവണ ഇ എം എസ് ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ വേദി കൂടിയായി. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിളപ്പില്‍ശാല അക്കാദമിയില്‍ മുഖ്യമന്ത്രി നടത്തിയത്. കോണ്‍ഗ്രസുകാരെ ജയിപ്പിച്ചു വിട്ടാല്‍ അവര്‍ എങ്ങോട്ട് മാറുമെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പണം കൊണ്ട് മൂടിയാലും ഇടതുപാര്‍ട്ടിക്കാര്‍ പാറപോലെ ഉറച്ചു നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ നിയമസഭാ മന്ദിരത്തിനു മുന്നിലെ ഇഎംഎസ് പാര്‍ക്കില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. സംഘടനാപരമായും രാഷ്ട്രീയമായും യുഡിഎഫ് തകര്‍ന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലും യുഡിഎഫിന് കഴിയുന്നില്ല. ബിജെപിക്ക് ബദലല്ല കോണ്‍ഗ്രസെന്നും കോണ്‍ഗ്രസിന്റെത് മൃദു വര്‍ഗീയ സമീപനമെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.
ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്ന വിമര്‍ശനമാണ് പ്രചരണത്തുടക്കം മുതല്‍ സിപിഐഎം നടത്തുന്നത്. ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുനട്ടുള്ള ഈ പ്രചരണം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായേക്കുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here