Advertisement

മൊറട്ടോറിയം; സര്‍ക്കാര്‍ വീണ്ടും കര്‍ഷകരെ പറ്റിച്ചുവെന്ന് രമേശ് ചെന്നിത്തല

March 19, 2019
Google News 0 minutes Read
need law in sabarimala issue says ramesh chennithala

ഉത്തരവ് ഇറക്കാന്‍ വൈകിയത് മൂലം കാര്‍ഷിക കടങ്ങള്‍ക്ക് പ്രഖ്യാപിച്ചമൊറൊട്ടോറിയം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ കുടുങ്ങി നടപ്പാകാതെ പോകുന്നത് സര്‍ക്കാരിന്റെ അലംഭാവം കൊണ്ടു മാത്രമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ കര്‍ഷക പ്രേമം വെറും തട്ടിപ്പാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കടംകയറി ഇടുക്കിയില്‍ മാത്രം എട്ടു കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്താകെ 14 കര്‍ഷകര്‍ ജീവനൊടുക്കി. ഇത്രയൊക്കെയായിട്ടും കര്‍ഷകരോട് അല്‍പം കരുണ കാണിക്കാന്‍ തയ്യാറാവാതെ അവരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രി സഭായോഗമാണ് കാര്‍ഷിക വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറൊട്ടോറിയം പ്രഖ്യാപിച്ചത്. പക്ഷെ ആ തീരുമാനം ഉത്തരവായി ഇറങ്ങിയില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനുളളില്‍ ഉത്തരവായി ഇറങ്ങണമെന്നാണ് ചട്ടം.മൊറൊട്ടോറിയം ഉത്തരവായി ഇറങ്ങിയില്ലെങ്കിലുംഭൂമി ഖനനത്തിന് അനുമതി നല്‍കുന്ന ഉത്തരവ് ശരവേഗത്തില്‍ ഇറങ്ങുകയും ചെയ്തു. സര്‍ക്കാരിന്റെ കൂറ് ആരോടാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ വന്‍ കൃഷിനാശം മൂലം കാര്‍ഷിക വായ്പകള്‍ യഥാസമയം തിരിച്ചടക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ബാങ്കുകള്‍ ജപ്തി നടപടികള്‍ ആരംഭിച്ചതുംനിവൃത്തിയില്ലാതെ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടിയതും.കാര്‍ഷക വായ്പകള്‍ എഴുതിത്തള്ളി കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കണമെന്ന്പ്രതിപക്ഷമടക്കം നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. പിന്നീട് കര്‍ഷകരും, പ്രതിപക്ഷവും പ്രക്ഷോഭത്തിന്റെപാതയിലേക്ക് വന്നപ്പോഴാണ് മൊറട്ടോറിയം ഈ വര്‍ഷംഡിസംബര്‍ 31 വരെ നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറായത്. തീരുമാനം എടുത്തെന്നല്ലാതെഉത്തരവ് സമയത്തിന് ഇറക്കാതെ സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിക്കുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സാങ്കേതികമായ പ്രശ്‌നം മാത്രമാണെന്ന് പറഞ്ഞ് തലയൂരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാങ്കേതികതയല്ല, സര്‍ക്കാരിന്റെ അലംഭാവവും, താല്‍പര്യക്കുറവുമാണ് ഈ ഉത്തരവ് ഇറങ്ങാതെ പോയതിന് പിന്നിലുള്ളതെന്ന് വ്യക്തമാകുന്നു.ഇത്തരം ഉത്തരവുകള്‍ അടിയന്തിര പ്രധാന്യത്തോടെ ഇറങ്ങേണ്ടതാണ്. ഇത്രയുംഗുരുതരമായ സ്ഥിതി വിശേഷം സംസ്ഥാനത്ത് നിലനിന്നിട്ടും അതിന് അര്‍ഹിക്കുന്ന ഗൗരവം കൊടുക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയായിരുന്നു.ആത്മഹത്യ ചെയ്ത പാവപ്പെട്ട കര്‍ഷകരെഅപമാനിക്കുന്ന വിധത്തിലായി പോയി സര്‍ക്കാരിന്റെ നിലപാടെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here