മകന് പിന്നാലെ അച്ഛനും; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാധാകൃഷ്ണ വിഖേ പാട്ടീല്‍ രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി അദ്ദേഹം രാജിവെച്ചത്.
ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് രാജിയെന്ന് രാധാകൃഷ്ണ വിഖേ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവും രാധാരൃഷ്ണ വിഖേ പാട്ടീലിന്റെ മകനുമായ സുജയ് വിഖേ പാട്ടീല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ മുതിര്‍ന്ന എന്‍സിപി നേതാവ് ശരദ് പവാര്‍ രാധാകൃഷ്ണ വിഖേയെ കുറ്റപ്പെടുത്തിയിരുന്നു.
അഹമ്മദ്‌നഗര്‍ സീറ്റിനെ ചൊല്ലി എന്‍സിപിയുമായുള്ള തര്‍ക്കവും ഇതിന്റെ പേരില്‍ ശരദ് പവാര്‍ നടത്തിയ പരാമര്‍ശങ്ങളുമാണ് മകന്‍ പാര്‍ട്ടി വിടാന്‍ കാരണമായതെന്നായിരുന്നു അതിന് രാധാകൃഷ്ണ വിഖേ നല്‍കിയ മറുപടി. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിടാനുള്ള തീരുമാനമെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here