കർഷക വായ്പകൾക്കുള്ള മൊറട്ടോറിയം നടപടികൾ വൈകിച്ചതിനെതിരെ കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍

കർഷക വായ്പകൾക്കുള്ള മൊറട്ടോറിയം നടപടികൾ വൈകിച്ചതിനെതിരെ കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. മന്ത്രിസഭാ തീരുമാനം വന്നാൽ ഉടൻ ഉത്തരവ് ഇറങ്ങേണ്ടതാണ്. നടപടികൾ വൈകിയത് എന്തുകൊണ്ടെന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കണമെന്നും കൃഷി വകുപ്പ് ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പെരുമാറ്റച്ചട്ടമുള്ളതിനാൽ ഇനി തിരഞ്ഞെടുപ്പ് കഴിയും വരെ ഉത്തരവിറക്കാനാകില്ല.
കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭാ യോഗമാണ് കർഷകരുടെ എല്ലാ വായ്പകളിന്മേലും ഡിസംബർ 31 വരെ മൊറാട്ടോറിയം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവ് പുറപ്പെടുവിക്കാത്തതിനാലാണ് മന്ത്രിസഭാ തീരുമാനം പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങിയത്. മൊറട്ടോറിയം നടപടികൾ വൈകിച്ചതിനെതിരെ കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ രംഗത്തെത്തി. മന്ത്രിസഭാ തീരുമാനം വന്നാൽ ഉടൻ ഉത്തരവ് ഇറങ്ങേണ്ടതാണ്.നടപടികൾ വൈകിയത് എന്തുകൊണ്ടെന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കണമെന്നും കൃഷി വകുപ്പ് ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക കാര്യമെന്നതിലപ്പുറം നടപടി വൈകിയതിൽ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കര്‍ഷകര്‍ക്കോ മൊറട്ടോറിയം പ്രഖ്യാപിച്ചതിന്‍റെ ഗുണഭോക്താക്കള്‍ക്കോ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേർത്തു.
നടപടി വൈകിയതിൽ കൃഷിമന്ത്രി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പെടുത്ത തീരുമാനമാണെങ്കിലും വോട്ടർമാരെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ ഉത്തരവിറക്കരുതെന്ന വ്യക്തമായ നിർദ്ദേശമാണ് മാതൃകാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലുള്ളത്. അതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു മാത്രമേ ഇനി ഉത്തരവിറക്കാൻ കഴയുകയുള്ളു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here