നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി

പി എൻ ബി വായ്പ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി. ഇന്നലെയാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു അറസ്റ്റ്.
പി എൻ ബി വായ്പ്പ തട്ടിപ്പ് കേസിൽ രാജ്യം വിട്ട് ലണ്ടനിൽ കഴിയുകയായിരുന്ന നീരവ് മോദിയെ ഇന്നലെയാണ് ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം വെസ്റ്റ് മിനിസ്റ്റർ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ReadAlso: നീരവ് മോദി അറസ്റ്റിൽ
നീരവ് മോദിയുടെ ജാമ്യപേക്ഷ തള്ളിയ ലണ്ടൻ കോടതി മാർച്ച് 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തട്ടിപ്പ് നടത്തിയ തുക, രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് കോടതി ജാമ്യപേക്ഷ തള്ളിയത്. ഇന്ത്യയിലേക്ക് തിരികെ എത്തിയാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷ കോടതി 29 ന് വീണ്ടും പരിഗണിക്കും . കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ലണ്ടനിൽ കഴിയുന്ന നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വെസ്റ്റ മിസ്റ്റർ കോടതിയ്ക്ക് മുമ്പാകെ അപേക്ഷ നൽകിയത്. ബ്രിട്ടിഷ് ആഭ്യന്തര മന്ത്രാലയവും അപേക്ഷയിൽ ഒപ്പിട്ടിരുന്നു. ലണ്ടനിൽ സ്വതന്ത്രനായി കഴിയുന്ന നീരവ് മോദിയുടെ ദൃശ്യങ്ങൾ ടെലിഗ്രാഫ് പത്രംപുറത്ത് വിട്ടിരുന്നു.
ReadAlso: പിഎൻബി വായ്പ്പ തട്ടിപ്പ് ; നിരവ് മോദിയുടെ ആഡംബര ബംഗ്ലാവ് പൊളിച്ചു നീക്കി
2018 ജനുവരി മാസത്തിലാണ് 13500 കോടി രൂപയുടെ വായപ്പ തട്ടിപ്പ് നടത്തി നിരവ് മോദി രാജ്യം വിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here