ലോക്‌സഭാ തെരഞ്ഞെടുപ്പ്; സാമൂഹ്യമാധ്യമങ്ങളിൽ പുതിയ പെരുമാറ്റ ചട്ടം കൊണ്ടുവരുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹ്യമാധ്യമങ്ങളിൽ പുതിയ പെരുമാറ്റ ചട്ടം കൊണ്ടുവരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സാമൂഹ്യമാധ്യമങ്ങളും മറ്റ് ഇന്റെർനെറ്റ് സേവകരും പാലിക്കേണ്ട പെരുമാറ്റ മാനദണ്ഡങ്ങൾ തയ്യാറാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കമ്പനികളോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് സമയത്തുള്ള സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം, വ്യാജവാർത്ത തടയൽ, ഓൺലൈൻ പരസ്യങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ചിലവുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പുവരുത്തൽ, ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി പരാതി പരിഹാര സംവിധാനം രൂപീകരിക്കൽ തുടങ്ങിയവയാണ് യോഗത്തിൽ ചർച്ചയായത്.

Read Also : ‘ശബരിമല പ്രചാരണ വിഷയമാക്കുന്നത് ചട്ടലംഘനം; മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചാൽ കർശന നടപടി’ : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ

ചൊവ്വാഴ്ച ഇന്റർനെറ്റ് ആന്റ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതിനിധികളുമായും വിവിധ സാമൂഹ്യമാധ്യമ സേവനങ്ങളുടെ പ്രതിനിധികളുമായും ചേർന്ന യോഗത്തിലാണ് തീരുമാനമാനമെടുത്തത്. കമ്മീഷന്റെ നിർദേശം കമ്പനികളും സോഷ്യൽ മീഡിയാ സ്ഥാപനങ്ങളും അംഗീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top