‘ശബരിമല പ്രചാരണ വിഷയമാക്കുന്നത് ചട്ടലംഘനം; മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചാൽ കർശന നടപടി’ : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ

ശബരിമല പ്രചാരണ വിഷയമാക്കുന്നത് ചട്ടലംഘനമെന്ന് ആവർത്തിച്ച് സംസ്ഥാനത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ടീകാറാം മീണ പറഞ്ഞു. വിദ്വേഷ പ്രചരണം നടത്തിയാൽ കടുത്ത നടപടിയെടുക്കുമെന്ന് ഹരിതചട്ടം കർശനമായി നടപ്പിലാക്കുമെന്നും ടീകാറാം മീണ പറഞ്ഞു. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ടീകാറാം മീണ പറഞ്ഞു.
നേരത്തെയും ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞിരുന്നു. സാമൂദായിക ധ്രൂവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാൽ ചട്ടലംഘനമാകുമെന്നും ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ദുർവിഖ്യാനം ചെയ്യരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ശബരിമല പ്രചാരണ വിഷയമാക്കിയാൽ ചട്ടലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടു കൂടെയാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്.
പതിനേഴാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മൂന്നാം ഘട്ടമായ ഏപ്രിൽ 23നാണ് കേരളത്തിൽ വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണും. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും വിവിധ നിയമസഭ ഉപതെരഞ്ഞെടുപ്പുകളും ഇതിനൊപ്പം നടക്കും.
ഏപ്രിൽ 11നാണ് ആദ്യഘട്ട വോട്ടെടുപ്പ്. 20 സംസ്ഥാനങ്ങളിലായി 91 ലോക്‌സഭ മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്. ഏപ്രിൽ 18ന് രണ്ടാം ഘട്ടം. 13 സംസ്ഥാനങ്ങളിലെ 97 സീറ്റുകളിൽ പോളിങ്. മൂന്നാം ഘട്ടമായ ഏപ്രിൽ 23ന് കേരളമുൾപ്പെടെ 14 സംസ്ഥാനങ്ങളിലെ 115 സീറ്റുകളിൽ വോട്ടെടുപ്പ്. നാലാം ഘട്ടം ഏപ്രിൽ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും. മെയ് 19ലെ അവസാനഘട്ടത്തോടെ വോട്ടെടുപ്പിന് പരിസമാപ്തി. മെയ് 23ന് ഫലമറിയാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here